റിയാദ്: സഊദിയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ “ഡീൽ ഡെസ്റ്റിനേഷൻ” കാംപയിന് തുടക്കമായി. ഉപഭോക്താക്കളെ ആകർഷിക്കുന്നതിനും പ്രത്യേക വിലക്കിഴിവുകളും ഓഫറുകളും എളുപ്പം കൈമാറുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ കാംപയിൻ രാജ്യത്തെ ലുലു ഔട്ട്ലെറ്റുകളിൽ തുടക്കമിട്ടത്. ഔട്ട്ലെറ്റുകളിലെ ഓഫർ ബോർഡുകൾ പച്ച നിറത്തിലേക്ക് മാറ്റിയാണ് കാംപയിന് തുടക്കം കുറിച്ചത്. ഓഫറുകളുള്ള ഷോറൂമുകളിലെ സ്റ്റേഷനുകൾ പച്ചനിറത്തിലുള്ള ഡെക്കറേഷനുകളും ലൈറ്റുകളുമായിരിക്കും സംവിധാനിക്കുക. ഇതുമൂലം മാളിലെത്തുന്ന ഉപഭോക്താക്കൾക്ക് വിലക്കുറവുള്ള ഇനങ്ങൾ വേഗത്തിൽ തിരിച്ചറിയാൻ സാധിക്കും.
കാംപയിൻ ഭാഗമായി നിരവധി ഉൽപന്നങ്ങൾക്ക് വമ്പിച്ച വിലക്കുറവ് ഏർപ്പെടുത്തിയതായും ഉൽപന്നങ്ങളുടെ ഉയർന്ന നിലവാരവും സൗകര്യപ്രദമായ ഷോപ്പിംഗ് അന്തരീക്ഷവും ഒരുക്കിയതായും സഊദി ലുലു ഡയറക്ടർ ഷഹീം മുഹമ്മദ് പറഞ്ഞു. കോവിഡ് കാലത്തെ പ്രതിസന്ധിയിലും റമദാൻ മാസത്തെ വരവേൽക്കുന്നതിനും പരമാവധി താങ്ങാവുന്ന വില മാത്രം ഉപഭോക്താക്കളിൽനിന്ന് ഈടാക്കുന്ന ഉയർന്ന നിലവാരമുള്ള ഒരു ഷോപ്പിങ് അന്തരീക്ഷം നിലനിർത്താനുമാണ് ലുലു ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.