റിയാദ്: ‘തവക്കൽ’ന ആപ്ലിക്കേഷനിലെ ഡിജിറ്റൽ ലൈസൻസ് പരിശോധന സമയത്ത് മതിയാവുകയില്ലെന്ന് വിശദീകരണം. തവക്കൽന ആപ്ലിക്കേഷൻ തന്നെയാണ് ഇത് വ്യക്തമാക്കിയത്. ആപ്പിലെ വാഹന രജിസ്ട്രേഷൻ, ലൈസൻസ് എന്നിവ പരിശോധന സമയത്ത് മതിയാവുകയില്ലെന്നാണ് അറിയിച്ചത്. എന്നാൽ അധികം താമസിയാതെ തന്നെ ഡിജിറ്റൽ സംവിധാനം പൂർണ്ണമായും അംഗീകൃതമാക്കാനുള്ള ശ്രമത്തിലാണ് ആപ് അധികൃതർ. ഇതിനുള്ള നടപടികൾ നടന്നു വരികയാണ്.
അതേസമയം, വിദേശികളുടെ ഇഖാമ, സ്വദേശികളുടെ ദേശീയ ഐഡി എന്നിവ ഇത്തരത്തിൽ ഡിജിറ്റൽ രൂപത്തിൽ ഉപയോഗിക്കാവുന്നതാണ്. ഇതിനുള്ള അനുമതി സഊദി ജവാസാത് ഇതിനകം തന്നെ നൽകിയിട്ടുണ്ട്.
പ്രധാന സഊദി, ഗൾഫ് വാർത്തകൾ യഥാ സമയം അറിയാൻ 👇
https://chat.whatsapp.com/FhVQ9tiei9x6BAFEZXk3zW