സഊദിയിൽ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി മരണപ്പെട്ടു

0
2618

ദമാം: കിഴക്കൻ സഊദിയിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി മരണപ്പെട്ടു. കൂടരഞ്ഞി കക്കാടംപൊയിൽ (മുക്കം മുത്താലത്താണ് ഇപ്പോൾ താമസം) പടശേരി കരീം (37) ആണ് മരണപ്പെട്ടത്. കിഴക്കൻ സഊദിയിലെ അൽഹസയിൽ നിന്ന് ദമാമിലേക്ക് തിരിച്ചു വരുന്നതിനിടെയാണ് അപകടം. അൽവത്വനിയ പത്ര കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.

ദമാമിൽ സന്ദർശക വിസയിൽ ഉള്ള ഭാര്യ റിഫ്ന (ചെറുവാടി) വെള്ളിയാഴ്ച നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെയാണ് ഭർത്താവിന്റെ ദാരുണ മരണം. ഭാര്യ രണ്ട് മാസം ഗർഭിണിയാണ് ഭാര്യ.

ദമാമിൽ നിന്ന് പത്രവിതരണത്തിനായി പുലർച്ചെ പുറപ്പെട്ടു അൽഹസയിൽ നിന്ന് തിരിച്ചു വരുന്നതിനിടെയാണ് അപകടം. പിതാവ് പരേതനായ അഹമ്മദ് കുട്ടി,മാതാവ് ആമിന. സഹോദരങ്ങൾ: സാദിഖ് റഹ്മാൻ (കെ.എസ്.ആർ.ടി.സി), മുജീബ് റഹ്മാൻ (ദമാം), ആഇശ(വെള്ളലശ്ശേരി ), ഷാഫി.

മൃതദേഹം ദമാം സെൻട്രൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള ശ്രമത്തിലാണ്. സാമൂഹ്യ പ്രവർത്തകൻ നാസ് വക്കം, കെഎംസിസി നേതാക്കളും രംഗത്തുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here