ഒമാനിൽ രാത്രി കാല കർഫ്യു പ്രഖ്യാപിച്ചു

0
1134

മസ്കത്ത്: കൊവിഡ് വ്യാപനത്തെ തുടർന്ന് ഒമാനില്‍ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. രാത്രി എട്ട് മണി മുതൽ പുലർച്ചെ അഞ്ച് വരെയാണ് കർഫ്യു. എല്ലാ വാണിജ്യ സ്ഥാപനങ്ങളും അടക്കുന്നതോടൊപ്പം വാഹനഗതാഗതവും അനുവദിക്കില്ല. മാർച്ച് 28 മുതല്‍ ഏപ്രില്‍ എട്ട് വരെയാണ് രാത്രികാല കർഫ്യൂ.

ഏപ്രില്‍ ഒന്നു മുതല്‍ മെയ് 31 വരെയുള്ള രണ്ട് മാാസം നിർണായകമാണെന്ന് വിദഗ്ധർ വിലിയിരുത്തുന്നതായി ഒമാന്‍ ന്യൂസ് ഏജന്‍സി വ്യക്തമാക്കി. വേണ്ടിവരികയാണെങ്കില്‍ പൂർണ തോതിലുള്ള അടിച്ചിടല്‍ പ്രഖ്യാപിക്കുമെന്നും ഔദ്യോഗിക ഒമാന്‍ ന്യൂസ് ഏജന്‍സി അറിയിച്ചു. കൊവിഡ് ആഘാതം കുറയ്ക്കുന്നതിന് ഏപ്രില്‍, മെയ് മാസങ്ങളില്‍ സമ്പൂർണ ലോക് ഡൗണ്‍ ഏർപ്പെടുത്തുകയെന്ന നിർദേശമാണ് രാജ്യത്തെ സുപ്രീം കമ്മിറ്റിയുടെ പരിഗണനയിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here