Saturday, 27 July - 2024

‘എ പാഷൻ ടു സ്പീക് ബെറ്റർ’  ജെ എസ് എഫ് പ്രസംഗ പരിശീലനം സംഘടിപ്പിച്ചു                     

ജിദ്ദ: ജിദ്ദ സ്പീക്കേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഇംഗ്ലീഷ് പ്രസംഗ പരിശീലനം സംഘടിപ്പിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ചു ഷറഫിയ്യ സഫയർ റെസ്റ്റോറന്റ് ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ പ്രസിഡന്റ്‌ താഹിർ ജാവേദ് മലപ്പുറം മുഖ്യ പ്രഭാഷണം നിർവഹിച്ചു. നല്ല പ്രഭാഷകൻ ആയിത്തീരാൻ നിരന്തരം പ്രാക്ടീസ് ചെയ്യണമെന്നും നന്നായി ആശയ വിനിമയം ചെയ്യുന്നവർക്കേ ഒരു നല്ല നേതാവ് ആയിത്തീരാൻ കഴിയുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

എങ്ങനെ ഒരു നല്ല പ്രഭാഷകൻ ആയിത്തീരാം എന്ന് സെക്രട്ടറി ജനറൽ വേങ്ങര നാസർ വിശദീകരിച്ചു.

ഷമീർ രാമനാട്ടുകര ബിസിനസ്‌ സെഷൻ അവതരിപ്പിച്ചു. ഫലപ്രദമായ നേതാവിന് ഉണ്ടായിരിക്കേണ്ട ഗുണങ്ങൾ അദ്ദേഹം വിശദീകരിച്ചു. മുഹമ്മദ്‌ കല്ലിങ്ങൽ ഇൻസ്റ്റന്റ് സ്പീച്ചിന് നേതൃത്വം നൽകി. ഷുക്കൂർ എടപ്പാൾ, മുസ്തഫ പെരുവള്ളൂർ, എൻ.വി കുഞ്ഞ്, ഷമീർ തുടങ്ങിയവർ പങ്കെടുത്തു. നസീർ വാവക്കുഞ്ഞു ഹരിപ്പാട് ട്രെയിനിങ് പ്രോഗ്രാം നടത്തി.

മലയാളി പ്രവാസികളുടെ ഇംഗ്ലീഷ് ആശയ വിനിമയ ശേഷി വർധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച ജിദ്ദ സ്പീക്കേഴ്സ് ഫോറം ഒന്നിടവിട്ട ചൊവ്വാഴ്ചകളിലാണ് നടന്നു വരുന്നത്. കോവിഡ് നിയന്ത്രണം കാരണം മാസങ്ങളായി സൂം ഓൺലൈൻ വഴിയാണ് പരിപാടി നടന്നിരുന്നത്. ആത്മ വിശ്വാസത്തോടെ ഇംഗ്ലീഷ് ആശയ വിനിമയം നടത്താൻ ജെ എസ് എഫ് ട്രെയിനിങ് പരിപാടി ഏറെ സഹായകരമാണ്.

Most Popular

error: