ന്യൂഡൽഹി: ഇന്ത്യയിൽ അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ വിലക്ക് ഏപ്രില്‍ 30 വരെ നീട്ടുന്നതായി സിവിൽ എവിയേഷൻ അറിയിച്ചു. മാർച്ച് 31 ന് സർവീസുകള്‍ സാധാരാണ നിലയിലാകുമെന്ന്പ്രതീക്ഷിക്കുന്നതിനിടെയാണ് ഒരു മാസം കൂടി നീട്ടി ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍റെ തീരുമാനം.
അതേസമയം, വ്യോമയാന വകുപ്പ് അനുമതി നല്‍കുന്ന സര്‍വീസുകളും ചരക്ക് സര്‍വീസുകളും തുടരും. ഇന്ത്യയുമായി എയര്‍ ബബിള്‍ കരാറില്‍ ഏര്‍പ്പെട്ട രാജ്യങ്ങളിലേക്കുള്ള സര്‍വീസിനും വിലക്ക് ബാധകമല്ല. ഗൾഫ് രാജ്യങ്ങളുമായി എയർ ബബ്ൾ കരാറിൽ ഇന്ത്യ ഒപ്പ് വെച്ചിട്ടുണ്ടെങ്കിലും സഊദി അറേബ്യയുമായി എയർ ബബിള്‍ കരാർ ഇത് വരെ ഒപ്പ് വെച്ചിട്ടില്ല. സാധാരണ സർവീസുകള്‍ മുടങ്ങുന്ന സാഹചര്യത്തില്‍ രാജ്യങ്ങള്‍ തമ്മില്‍ പരിമിത സർവീസുകള്‍ക്കായി ഏർപ്പെടുന്നതാണ് എയർ ബബിള്‍ കരാർ.