അമേരിക്കയിൽ കൊളറാഡോയില്‍ വെടിവെപ്പ്; പൊലിസുകാരന്‍ ഉള്‍പെടെ പത്ത് മരണം

0
1231

കൊളറാഡോ: അമേരിക്കയിൽ കൊളറാഡോയില്‍ വെടിവെപ്പില്‍ പൊലിസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്‌. കൊളറാഡോയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റിൽ തോക്കുധാരി ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.ബോള്‍ഡന്‍ നഗരത്തിലെ കിങ് ഷോപ്പേഴ്‌സ് എന്ന കടയിലാണ് വെടിവെപ്പ് നടന്നത്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. അക്രമിയെ പൊലിസ് കസ്റ്റഡിയിലെടുത്തു.

ഇയാളുടെ കാലിന് പരിക്കേറ്റെന്ന് പൊലിസ് പരിക്കേറ്റെന്ന് പൊലിസ് അറിയിച്ചതായി ദ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. വെടിവെപ്പിന് കാരണം എന്തെന്ന് വ്യക്തമല്ല. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. തിങ്കളാഴ്ച പ്രാദേശിക സമയം മൂന്നു മണിയോടെ കൊളറാഡോ സര്‍വകലാശാല സ്ഥിതി ചെയ്യുന്ന നഗരത്തില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ വടക്ക് പടിഞ്ഞാറ് ഡെന്‍വറിലാണ് ദാരുണ സംഭവം നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here