Friday, 13 December - 2024

കൊവിഡ് വാക്സിൻ സ്വീകരിച്ച യാത്രക്കാര്‍ക്ക് നിര്‍ബന്ധിത ക്വാറന്‍റൈന്‍ നിബന്ധനയില്‍ ഇളവു നല്‍കാനൊരുങ്ങി കുവൈത്ത്

ഇൻസ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈന്‍ പൂർണമായി ഒഴിവാക്കുകയോ പതിനാലു ദിവസം എന്നത് ഏഴാക്കി ചുരുക്കുകയോ ചെയ്യും

കുവൈത്ത് സിറ്റി: കൊവിഡ് വാക്സിൻ സ്വീകരിച്ച യാത്രക്കാരെ നിർബന്ധിത ക്വാറന്‍റൈനിൽ നിന്നൊഴിവാക്കിയേക്കുമെന്നു റിപ്പോർട്ട്. പ്രാദേശിക മാധ്യമങ്ങളാണ് ഇത് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. അടുത്ത മന്ത്രിസഭായോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടായേക്കാമെന്നാണ് റിപ്പോർട്ടുകൾ. കൊവിഡ് പ്രതിരോധ വാക്സിന്‍റെ രണ്ട്‌ ഡോസും സ്വീകരിച്ച യാത്രക്കാർക്ക് പതിനാലു ദിവസത്തെ ‌ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈന്‍ നിബന്ധനയിൽ ഇളവ് നൽകാനാണ് ആലോചിക്കുന്നത്.

ഇൻസ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈന്‍ പൂർണമായി ഒഴിവാക്കുകയോ പതിനാലു ദിവസം എന്നത് ഏഴാക്കി ചുരുക്കുകയോ ചെയ്യാമെന്ന നിർദേശമാണ് സർക്കാറിന്‍റെ പരിഗണനയിലുള്ളതെന്നാണ് റിപ്പോർട്ടുകൾ. വിവിധ രാജ്യങ്ങള്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക്‌ സമാനമായ ഇളവുകള്‍ നൽകിയിട്ടുണ്ട്.

അതിനിടെ പ്രതിരോധ കുത്തിവെപ്പ് കാംപയിൻ ഊര്‍ജ്ജിതമാക്കുന്നതിനായി വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ശനി മുതല്‍ വ്യാഴം വരെ തുറന്ന് പ്രവര്‍ത്തിക്കാൻ അധികൃതർ നിർദേശം നല്‍കി. ഇതുവരെ നാലര ലക്ഷം പേരാണ് കുവൈത്തിൽ കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചത്.

Most Popular

error: