Saturday, 27 July - 2024

വികസന മുരടിപ്പിനും സദാചാര അധാര്‍മ്മികതക്കെതിരെയുമുള്ള വിധിയെഴുത്താകും വണ്ടൂരിലേത്: പി മിഥുന

ജിദ്ദ: വികസനമുരടിപ്പിനും സദാചാര അധാര്‍മ്മികതക്കെതിരെയുമുള്ള വിധിയെഴുത്താകും വണ്ടൂർ നിയോജക മണ്ഡലത്തില്‍ ഉണ്ടാവുകയെന്ന് വണ്ടൂര്‍ അസംബ്ലി ഇടതുപക്ഷമുന്നണി സ്ഥാനാര്‍ത്ഥി പി മിഥുന പറഞ്ഞു. ജിദ്ദ നവോദയ സംഘടിപ്പിച്ച വണ്ടൂര്‍ തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഐപിസി 377 ആം വകുപ്പ് പ്രകാരം ലൈംഗിക കുറ്റാരോപിതനായ ഒരു വ്യക്തിയെ ഇനിയും തുടര്‍ന്ന് പ്രതിനിധിയായി തിരെഞ്ഞെടുക്കണോ എന്ന് പ്രബുദ്ധരായ വണ്ടൂരിലെ വോട്ടര്‍മാര്‍ ആലോചിക്കണമെന്നും അവർ ഉണർത്തി.

വണ്ടൂർ മണ്ഡലം എന്നും ഇരുമുന്നണികളുടെയും ശക്തികേന്ദ്രമായിരുന്ന മണ്ഡലം ഇത്തവണ പിടിച്ചെടുക്കലാണ് എൽഡിഎഫ് ലക്ഷ്യം. എൽഡിഎഫിന് നല്ല സ്വാധീനമുള്ള ഇവിടെ കോണ്ഗ്രസ്സ്നും ലീഗിനും തുല്യമായ വോട്ടുബാങ്കുകള്‍ ഉണ്ട്. കെപിസിസി ജനറല്‍സെക്രട്ടറി ആയിരുന്ന പന്തളം സുധാകരനെ പരാജയപ്പെടുത്തിയാണ് ഒരിക്കല്‍ ഈ മണ്ഡലം നാട്ടുകാരൻ കൂടിയായിയിരുന്ന എ.എൻ.കണ്ണനിലൂടെ ഇടതു പക്ഷം മണ്ഡലം പിടിച്ചെടുത്തത്. പിന്നീട് ഇരുപതു വര്ഷം തുടർച്ചയായി ഐക്യമുന്നണി ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നങ്കിലും യാതൊരുവിധ വികസനവും ഉണ്ടായില്ല എന്നതായിരുന്നു ഖേദകരം. എം എല്‍ എ യും മന്ത്രിയും ആയി ഇവിടെ പ്രതിനിധീകരിച്ചിരുന്ന എ.പി.അനിൽ കുമാർ മണ്ഡലം ശ്രദ്ധിക്കുന്നില്ലെന്ന ആക്ഷേപം ശക്തമായി നിലനിൽക്കുന്ന സാഹചര്യത്തിലായിരുന്നു പുതിയ തിരെഞ്ഞെടുപ്പില്‍ വരുന്നത്. ഇടതുസര്‍ക്കാരിന്‍റെ തുടര്‍ഭരണം എന്നതിനു വണ്ടൂരും ശക്തമായ പിന്തുണ നല്‍കുമെന്നും നവോദയ പ്രതീക്ഷിക്കുന്നു.

ജിദ്ദ നവോദയ മുഖ്യരക്ഷാധികാരി ഷിബു തിരുവനന്തപുരം, പ്രസിഡണ്ട് കിസ്മത്ത് മമ്പാട്, ജനറല്‍സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര, ശിഹാബ് മക്ക തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. സിഎം അബ്ദുല്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ബഷീര്‍ മമ്പാട് സ്വാഗതവും റഷീദ് പാലക്കാട്ട് നന്ദിയും പറഞ്ഞു.

Most Popular

error: