Thursday, 12 September - 2024

പെരിന്തൽമണ്ണ മുൻസിപ്പൽ ജിദ്ദ കെഎംസിസി തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടപ്പിച്ചു

ജിദ്ദ: പെരിന്തൽമണ്ണ മുൻസിപ്പൽ കെ എം സി സി യുടെ നേതൃത്വത്തിൽ മലപ്പുറം പാർലമെന്റ് മണ്ഡലം യുഡിഫ് സ്ഥാനാർത്ഥി എം.പി അബ്ദുസമദ് സമദാനി, പെരിന്തൽമണ്ണ നിയോജക മണ്ഡലം സ്ഥാനാർത്ഥി നജീബ് കാന്തപുരം എന്നിവരുടെ തിരഞ്ഞെടുപ്പ് പ്രചാരണ കൺവെൻഷൻ സംഘടിപ്പിച്ചു. ഷറഫിയ സ്നാക്ക് ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ പ്രസിഡന്റ് അസൈനാർ കുന്നപ്പള്ളി അധ്യക്ഷത വഹിച്ചു.

സെൻട്രൽ കമ്മിറ്റി ആക്റ്റിങ് പ്രസിഡണ്ട് വിപി മുസ്തഫ മുഖ്യപ്രഭാഷണം നടത്തി. മലപ്പുറം ജില്ല ജനറൽ സെക്രട്ടറി ഹബിബ് കല്ലൻ, പെരിന്തൽമണ്ണ മണ്ഡലം ജനറൽ സെക്രട്ടറി അഷ്റഫ് താഴെക്കോട്, വൈസ് പ്രസിഡന്റ് മുസ്തഫ കോഴിശ്ശേരി, മണ്ഡലം ഓർഗനൈസിംഗ് സെക്രട്ടറി മുഹമ്മദ് ആലിപ്പറമ്പ്, അൽഖുംറ ഏരിയ ജനറൽ സെക്രട്ടറി മുസ്തഫ ജൂബിലി റോഡ് സംസാരിച്ചു. സൈനുൽ ആബിദ് ഖിറാഅത്ത് നടത്തി. ജനറൽ സെക്രട്ടറി സിയാദ് കക്കൂത്ത് സ്വാഗതവും ട്രഷറർ ഷൗക്കത്ത് നന്ദിയും പറഞ്ഞു.

Most Popular

error: