യാംബു: മൂന്നു പതിറ്റാണ്ടത്തെ പ്രവാസം മതിയാക്കി മടങ്ങുന്ന ബി.എം നാസർ കരുനാഗപ്പള്ളിക്ക് യാംബു ഇന്ത്യൻ ഇസ്‌ലാഹി സെന്റർ യാത്രയയപ്പ് നൽകി. സംഘടനയുടെ യാംബു സെന്റർ പബ്ലിക് റിലേഷൻ കൺവീനർ ആയിരുന്നു ബി.എം. നാസർ. സെന്റർ പ്രസിഡന്റ് ഷമീർ സുലൈമാൻ മുവാറ്റുപുഴ അധ്യക്ഷതവഹിച്ചു. നാഷനൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ മേഴത്തൂർ, ആർ.സി സെന്റർ പ്രസിഡന്റ് മുഹമ്മദ് ഫൈസി, മീഡിയ പ്രവർത്തകൻ അനീസുദ്ദീൻ ചെറുകുളമ്പ്, ഹസ്ബുല്ല ഖാൻ, ഹാഫിസ് റഹ്മാൻ മദനി, അസ്‌ലം കുനിയിൽ, അബ്ദുന്നാസർ, മുഹമ്മദ് അഷ്‌റഫ്, ഫമീർ വയലിൻ, അലി വെള്ളക്കാട്ടിൽ, അബ്ദുൽ അസീസ് കാവുമ്പുറം എന്നിവർ സംസാരിച്ചു.
ബി.എം.നാസറിനുള്ള ഇസ്‌ലാഹി സെന്ററിന്റെ ഉപഹാരം അബൂബക്കർ മേഴത്തൂർ നൽകി. അബ്ദുൽ അസീസ് സുല്ലമി സമാപന പ്രസംഗം നടത്തി. ബി.എം. നാസർ മറുപടി പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി ഫാറൂഖ് കൊണ്ടേത്ത് സ്വാഗതവും നിയാസ് പുത്തൂർ നന്ദിയും പറഞ്ഞു.