Saturday, 27 July - 2024

ഏറ്റവും കുറഞ്ഞ ഊർജ്ജത്തിൽ കടൽ വെള്ള ശുദ്ധീകരണം; സഊദി വെള്ള ശുദ്ധീകരണ കമ്പനിക്ക് ഗിന്നസ് റെക്കോർഡ്

റിയാദ്: ഏറ്റവും കുറഞ്ഞ ചിലവിൽ കടൽ വെള്ളം ശുദ്ധീകരിക്കുന്ന മേഖലയിൽ സഊദി സലൈൻ വാട്ടർ കൺവേർഷൻ കോർപ്പറേഷന് (എസ്‌ഡബ്ല്യുസിസി) ക്ക് ലോക റെക്കോർഡ്. ഏറ്റവും കുറഞ്ഞ ഊർജ്ജമുപയോഗിച്ച് കടൽ വെള്ളം ശുദ്ധീകരിക്കുന്നതിലാണ് പുതിയ ഗിന്നസ് റെക്കോർഡ്. മണിക്കൂറിൽ 2.27 കിലോവാട്ട് ഊർജ്ജത്തിൽ ഒരു ക്യൂബിക് മീറ്റർ വെള്ളം ശുദ്ധീകരിച്ചാണ് എസ്‌ഡബ്ല്യുസിസി ഈ നേട്ടം സ്വന്തമാക്കിയത്. എസ്‌ഡബ്ല്യുസിസി യുടെ പുതിയ പ്ലാന്റിൽ നിന്നാണ് കുറഞ്ഞ ചിലവിൽ കടൽ വെള്ളം ശുദ്ധീകരിച്ച് വിതരണം നടത്തുന്നത്.

പരിസ്ഥിതി സൗഹൃദ റിവേഴ്സ് ഓസ്മോസിസ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പുതിയ പ്ലാന്റ് പ്രവർത്തിക്കുന്നത്. ഏറ്റവും പുതിയ അന്താരാഷ്ട്ര മാനദണ്ഡങ്ങളും വിതരണ ശൃംഖലകൾ വികസിപ്പിക്കുന്നതിനുള്ള സവിശേഷതകളും ഉപയോഗിച്ചാന്ന് ഇത് നടപ്പാക്കിയത്. പുതിയ പ്ലാന്റിന്റെ സാങ്കേതികവിദ്യ പ്രവർത്തനച്ചെലവ് കുറയ്ക്കുകയും ലാഭകരമായ സാമ്പത്തിക വരുമാനം നേടാനും സഹായിക്കുന്നു. ഏറ്റവും പുതിയ സാങ്കേതികവിദ്യകളോടുകൂടിയ സംയോജിത നിയന്ത്രണ സംവിധാനത്തിലൂടെ പൂർണ്ണമായും പ്രവർത്തിക്കുന്നതിനാൽ പ്ലാന്റിന്റെ എല്ലാ ഭാഗങ്ങളും എളുപ്പത്തിലും സുഗമമായും പൊളിച്ചുമാറ്റുകയും കൈമാറ്റം ചെയ്യാനും സാധ്യമാകും. ഏറ്റവും പുതിയ ഇആർഡി എനർജി റിക്കവറി സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്നതും വളരെ ശക്തമായ പമ്പുകൾ ഉൾക്കൊള്ളുന്നതുമായ ഒരു മൊബൈൽ സമുദ്രജല ശുദ്ധീകരണ പ്ലാന്റാണ് ഇത്.

പുതിയ റിക്കോഡ്‌ സ്വന്തമാക്കിയതോടൊപ്പം സമുദ്ര ജല ശുദ്ധീകരണ വ്യവസായത്തിൽ ആഗോള നേതൃത്വത്തെ ശക്തിപ്പെടുത്തുന്നതോടൊപ്പം സഊദി വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള പദ്ധതികൾ തുടരുന്നതിന്റെ ഭാഗവും കൂടിയാണ്.

Most Popular

error: