റിയാദ്: നിലവിലെ സാഹചര്യത്തിൽ ഇസ്റാഈൽ, ഇറാൻ, അമേരിക്കൻ ബന്ധം എന്നിവയിൽ വ്യക്തമായ നിലപാടുകൾ വിശദീകരിച്ച് സഊദി അറേബ്യ. അറബ് ന്യൂസുമായി നടത്തിയ പ്രത്യേക അഭിമുഖത്തിൽ വിദേശ കാര്യ സഹമന്ത്രി ഹമന്ത്രി ആദില്‍ അല്‍ജുബൈർ ആണ് വിവിധ വിഷയങ്ങളിൽ സഊദി നിലപാടുകൾ വ്യക്തമാക്കിയത്. ഫലസ്തീൻ സമാധാന കരാർ ആണ് സഊദി ലക്ഷ്യമെന്നും ഫസ്തീന്‍ – ഇസ്റാഈൽ സമാധാന കരാര്‍ യാഥാര്‍ഥ്യമാകുമ്പോള്‍ ഇസ്റാഈലുമായുള്ള ചർച്ചകൾ പുനഃരാലോചിക്കാമെന്നും ആദില്‍ അല്‍ജുബൈർ വ്യക്തമാക്കി. സഊദി മുന്നോട്ട് വെച്ച അറബ് സമാധാന പദ്ധതിയില്‍ നിര്‍ദ്ദേശിച്ച ദ്വിരാഷ്ട്ര പ്രഖ്യാപനവും ഫലസ്തീന്‍ ഇസ്റാഈൽ സമാധാന ഉടമ്പടിയും നടപ്പിലാകണമെന്നാണ് സഊദിയുടെ ആഗ്രഹം. ഇസ്റാഈലുമായി സമാധാന
ചര്‍ച്ചകള്‍ തുടരുന്നതിന് സഊദി എതിരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൺപതുകളുടെ ആദ്യത്തിൽ മൊറോക്കൊയിൽ ചേർന്ന അറബ് ഉച്ചകോടിയിൽ ഫഹദ് രാജാവ് സമർപ്പിച്ച എട്ടിന പദ്ധതിയിലൂടെ ഇസ്റാഈലുമായുള്ള സമാധാനവും ചർച്ചകളും ഇസ്റാഈൽ അംഗീകാരവും തീർത്തും നിരാകരിക്കുന്ന നിലപാടിൽ അറബ് ലോകം മാറ്റംവരുത്താൻ ഇടയാക്കിയിട്ടുണ്ട്. 2002 ലെ ബെയ്‌റൂത്ത് ഉച്ചകോടിയിൽ സഊദി മുന്നോട്ട് വെച്ച സമാധാന പദ്ധതിയിലും ദ്വിരാഷ്ട്ര പരിഹാരമാണ് ഉയർത്തിയിട്ടുള്ളത്. ഇത് തന്നെയാണ് ഇപ്പോഴും സഊദിയുടെ നിലപാട്. അതേസമയം, ഇസ്റാഈലിനെ അംഗീകരിക്കുന്നത് പൂര്‍ണ്ണമായും നിരാകരിക്കുന്ന നിലപാടും സഊദിക്കില്ലെന്നും മന്ത്രി വിശദീകരിച്ചു.
ബൈഡൻ ഭരണത്തിൻ കീഴിൽ അമേരിക്കയും സഊദി അറേബ്യയും തമ്മിലുള്ള ബന്ധം ഫലത്തിൽ മാറ്റമില്ലാതെ തുടരുമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തവും ചലനാത്മകവും ബഹുമുഖവുമായിരുന്നുവെന്നും മന്ത്രി ഇറാനിന് അനിശ്ചിതമായി യുറേനിയം സമ്പുഷ്ടമാക്കാൻ കഴിയാത്തവിധം ശക്തമായ ഒരു വ്യവസ്ഥ വേണം. ആവശ്യമെങ്കിൽ ഇറാനിലെ എല്ലാം പരിശോധിക്കാൻ കഴിയുമെന്ന് ഉറപ്പുവരുത്താൻ വിശാലവും ആഴമേറിയതുമായ ഒരു പരിശോധന സംവിധാനം ഉണ്ടാകണമെന്നുമാണ് സഊദിയുടെ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഊദിയിലെ എണ്ണ സംവിധാനങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഉൾപ്പെടെയുള്ളവയിൽ ഇറാന്റെ കൈ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.