റിയാദ്: നജ്റാനിൽ മൂന്നു പേരെ കൊലപ്പെടുത്തിയ സഊദി പൗരന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സഊദി പൗരന്മാരായ ഇബ്രാഹിം ബിൻ മുഫ്‌റഹ് ബിൻ അഹ്മദ് അസീരി, മുഹമ്മദ് ബിൻ മഗ്‌റം ബിൻ അഹ്മദ് ഹിലാലി, ഹസൻ ബിൻ ഇബ്രാഹിം ബിൻ മുഹമ്മദ് അസീരി എന്നിവരെ വെടിവെച്ചു കൊലപ്പെടുത്തിയ മുഫ്‌റഹ് ബിൻ ഫർഹാൻ ബിൻ യഹ്‌യ അൽഹുറൈസിയെ നജ്‌റാനിലാണ് ഇന്നലെ വധശിക്ഷക്ക് വിധേയനാക്കിയത്.