റിയാദ്: സഊദിയിലെ സ്വകാര്യ മേഖലയിൽ പ്രഖ്യാപിച്ച പുതിയ തൊഴിൽ സംവിധാനത്തിൽ ആറ് വിഭാഗങ്ങൾ ഉൾപ്പെടില്ലെന്ന് മന്ത്രാലയം അറിയിച്ചു. തൊഴിലുടമയുടെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കുടുംബത്തിലെ തന്നെ അംഗങ്ങളായ ഭാര്യ, മാതാപിതാക്കൾ, കുട്ടികൾ എന്നിവർക്ക് നിയമം ബാധകമല്ല. ക്ലബുകളിലും സ്പോർട്സ് ഫെഡറേഷനുകളിലുമുള്ള കളിക്കാർ, അവരുടെ പരിശീലകർ, വീട്ടുജോലിക്കാരും സമാന വിഭാഗത്തിൽ വരുന്ന കാർഷിക തൊഴിലാളികളും, ഇടയന്മാർ, തോട്ടക്കാർ മുതലായവർ, 500 ടണ്ണിൽ താഴെ ഭാരം വരുന്ന കപ്പലുകളിൽ ജോലി ചെയ്യുന്ന കടൽ തൊഴിലാളികൾ, രണ്ടു മാസത്തിൽ കൂടാത്ത കാലയളവിൽ ഒരു നിർദിഷ്ട ജോലി നിർവഹിക്കുന്നതിന് നിയമിച്ച വിദേശ തൊഴിലാളികൾ എന്നിവർക്കും പുതിയ തൊഴിൽ പരിഷ്കരണ പദ്ധതി ബാധകമല്ലെന്നാണ് മന്ത്രാലയം അറിയിച്ചത്.
തൊഴിൽ കരാർ ബന്ധം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള തൊഴിൽ പരിഷ്കരണ പദ്ധതി (എൽ.ആർ.ഐ) കഴിഞ്ഞ ഞായറാഴ്ചയാണ് പ്രാബല്യത്തിൽ വന്നത്. പദ്ധതിയുടെ പരിധിയിൽനിന്ന് ചില വിഭാഗങ്ങളെ ഒഴിവാക്കിയെന്ന തരത്തിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ സത്യമില്ലെന്ന് മന്ത്രാലയ വൃത്തങ്ങൾ ആവർത്തിച്ചു.
70 വർഷം പഴക്കമുള്ള സ്പോൺസർഷിപ് സംവിധാനത്തിലാണ് പദ്ധതി പ്രകാരം മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. തൊഴിൽ മാറ്റം, എക്സിറ്റ് റീഎൻട്രി വിസ, എക്സിറ്റ് വിസ എന്നിങ്ങനെ മൂന്നു പ്രധാന സേവനങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പുതിയ സേവനങ്ങൾ അബ്ഷീർ, ക്വിവ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയാണ് ലഭ്യമാകുക.
സഊദി തൊഴിൽ പരിഷ്കരണ പദ്ധതിയിൽ ഉൾപെടാത്ത വിഭാഗങ്ങളെ മന്ത്രാലയം വ്യക്തമാക്കി
By Gulf1
853