റിയാദ്: സഊദി തലസ്ഥാന നഗരിയായ റിയാദിൽ ഥുലൈം ഡിസ്ട്രിക്ടില്‍ രണ്ടു മദ്യനിര്‍മാണ കേന്ദ്രങ്ങള്‍ പോലീസ് കണ്ടെത്തി. ഇവിടെ നടത്തിയ മലയാളികളടക്കം നാലു ഇന്ത്യക്കാരെ പോലീസ് അറസ്റ്റ് ചെയ്യുയും ചെയ്തിട്ടുണ്ട്. കൂടാതെ, വിതരണത്തിന് തയാറാക്കിയ 131 കുപ്പി മദ്യവും വന്‍ വാഷ് ശേഖരവും മദ്യം നിര്‍മിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുക്കളും സജ്ജീകരണങ്ങളും ഇന്ത്യക്കാരുടെ താവളങ്ങളില്‍ പോലീസ് കണ്ടെത്തി.
പ്രതികള്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മദ്യശേഖരവും മറ്റും അധികൃതര്‍ നശിപ്പിച്ചു. മദ്യനിര്‍മാണ കേന്ദ്രങ്ങള്‍ റെയ്ഡ് ചെയ്യുന്നതിന്റെയും ഇന്ത്യക്കാരെ അറസ്റ്റ് ചെയ്യുന്നതിന്റെയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു.
വീഡിയോ