മസ്കറ്റ്: ഒമാനിൽ വിദ്യാഭ്യാസ വകുപ്പിൽ സ്വദേശിവത്കരണ നടപടികൾ പുരോഗമിക്കുന്നു. വിദ്യാഭ്യാസ മന്ത്രാലയവുമായി ചേർന്നാണ് ആദ്യ ഘട്ട സ്വദേശിവത്കരണം പൂർത്തീകരിച്ചത്. സർവകലാശാല യോഗ്യതയും എജ്യുക്കേഷനൽ ഡിപ്ലോമയും ഉള്ളവരെയാണ് വിദ്യാഭ്യാസ വകുപ്പിൽ വിദേശികൾക്ക് പകരമായി നിയമിച്ചത്. ആദ്യ ഘട്ടമായി അധ്യാപക തസ്തികകളിലെ 2469 വിദേശികൾക്ക് പകരം സ്വദേശികളെ നിയമിച്ചതായി തൊഴിൽ വകുപ്പ് അറിയിച്ചു.
പുതുതായി തൊഴിൽ നൽകിയവരിൽ 1455 പേർ പുരുഷന്മാരാണ്. ഇസ്ലാമിക് എജ്യുക്കേഷൻ, കെമിസ്ട്രി, ഫിസിക്സ്, ബയോളജി,ഐ.ടി , സ്പെഷ്യൽ എജ്യുക്കേഷൻ തുടങ്ങി 22 വിഭാഗങ്ങളിലാണ് വിദേശികളെ മാറ്റി സ്വദേശികളെ നിയമിച്ചത്.
ആറ് സർക്കാർ വകുപ്പുകളുമായി ഈ വർഷം പൊതുമേഖലയിൽ നാലായിരത്തോളം തൊഴിലവസരങ്ങളാണ് സ്വദേശികൾക്കായി സൃഷ്ടിക്കുക. വിദ്യാഭ്യാസ വകുപ്പിൽ 2469ഉം ആരോഗ്യ മന്ത്രാലയത്തിൽ 830ഉം ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിൽ 115ഉം മുനിസിപ്പൽ വിഭാഗത്തിൽ 65ഉം യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജി ആൻറ് അപ്ലൈഡ് സയൻസസിൽ 92ഉം അവസരങ്ങളാണ്
ഒമാനിൽ വിദ്യാഭ്യാസ വകുപ്പിൽ സ്വദേശിവത്കരണ നടപടി ദ്രുത ഗതിയിലാക്കുന്നു
By Gulf1
281