റിയാദ്: ദക്ഷിണ സഊദിയിലെ ഖമീസ് മുശൈത്തിനുനേരെ ഹൂതികളുടെ ഡ്രോൺ ആക്രമണം. ഇറാൻ പിന്തുണയോടെ ഹൂതികൾ നടത്തുന്ന ആക്രമണങ്ങളുടെ തുടർച്ചയായി തിങ്കളാഴ്ച രാവിലെയാണ് സ്ഫോടകവസ്തുക്കൾ നിറച്ച രണ്ടു ഡ്രോണുകൾ ഖമീസ് മുശൈത്തിനുനേരെ വിക്ഷേപിച്ചത്. ഡ്രോണുകൾ ആകാശത്തുവെച്ചുതന്നെ അറബ് സഖ്യസേന നശിപ്പിച്ചതായി വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു.