Monday, 11 November - 2024

ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയിൽ സഊദിയെ മറികടന്ന് അമേരിക്ക, യുഎഇ യെ മറികടന്ന് നൈജീരിയയും

റിയാദ്: ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന എണ്ണയിൽ മുഖ്യ പങ്കും വഹിക്കുന്നത് ഇറാഖ് തന്നെയെന്ന് കണക്കുകൾ. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന സഊദി അറേബ്യയെ പിന്തള്ളി അമേരിക്ക മുൻകടക്കുകയും ചെയ്തു. റോയിട്ടേഴ്‌സ് പുറത്തു വിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ മാസം സഊദിയിൽ നിന്നുള്ള ഇറക്കുമതി 42 ശതമാനമായി കുറഞ്ഞിട്ടണ്ട്. അമേരിക്കൻ എണ്ണകമ്പനികൾ  കുറഞ്ഞ വിലയിൽ എണ്ണ വിതരണം നടത്തുന്നതാണിതിന് കാരണം.
     നിലവിൽ അമേരിക്കയിൽ നിന്നുള്ള എണ്ണയിറക്കുമതി 48 ശതമാനത്തിലേക്കാൾ  ഉയർന്ന് 545,300 പ്രതിദിന ബാരൽ എന്ന തോതിലേക്കെത്തി. ഇന്ത്യയുടെ മൊത്തം ഇറക്കുമതിയുടെ പതിനാല് ശതമാനം വരുമിത്. അതേസമയം, ഫെബ്രുവരിയിൽ സഊദി അറേബ്യയിൽ നിന്നുള്ള ഇറക്കുമതി ജനുവരിയേക്കാൾ 42 ശതമാനം ഇടിഞ്ഞ് 445,200 പ്രതിദിന ബാരൽ ആയാണ് കുറഞ്ഞത്. ഇതോടെ ഇന്ത്യയിലെ മികച്ച രണ്ട് വിതരണക്കാരിൽ പ്രധാന രാജ്യമായ സഊദി അറേബ്യ 2006 ജനുവരിക്ക് ശേഷം ആദ്യമായി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

യുഎസ് എണ്ണ ഡിമാന്റ് ദുർബലമായിരുന്നതോടെ റിഫൈനറികൾ കുറഞ്ഞ നിരക്കിൽ പ്രവർത്തിക്കുന്നതിനാൽ യുഎസ് ക്രൂഡ് വിപണിയിൽ നിന്ന് പുറത്തേക്ക് പോകേണ്ട അവസ്ഥ വന്നതോടെയാണിതെന്നും  ഡിമാൻഡ് വേഗത്തിൽ വീണ്ടെടുക്കുന്ന മേഖല ഏഷ്യയാണെന്നും റിഫിനിറ്റീവ് നിരീക്ഷകൻ ഇഹ്സാൻ ഉൽ ഹഖ് പറഞ്ഞു. വ്യാപാര പ്രശ്നം നില നിൽക്കുന്നതിനാൽ ചൈന അമേരിക്കയിൽ നിന്നും എണ്ണ വാങ്ങുന്നില്ല അതിനാൽ ഇന്ത്യയാണ് ഇക്കാര്യത്തിൽ മുന്നിൽ ഉണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു.

ഇറാഖ് ആണ് ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്നത്. 23 ശതമാനം ഇടിവ് ഉണ്ടായിട്ടും ഇറാഖ് ഇന്ത്യയിൽ ഏറ്റവുമധികം എണ്ണ വിൽപ്പന നടത്തുന്നത് തുടരുകയാണ്. യു‌എഇ മൂന്നാം സ്ഥാനത്ത് നിന്ന് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നൈജീരിയ അഞ്ചാം സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു. 472,300 പ്രതിദിന ബാരൽ ആണ് നൈജീരിയ ഇറക്കുമതി ചെയ്തത്. 2019 ഒക്ടോബറിന് ശേഷമുള്ള ഇവരുടെ ഏറ്റവും ഉയർന്ന ഇറക്കുമതി ആണിത്. അതേസമയം, ഫെബ്രുവരിയിൽ ഇന്ത്യ പ്രതിദിനം 3.92 ദശലക്ഷം എണ്ണ കയറ്റി അയച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. ജനുവരിയിലേതിനേക്കാൾ 18 ശതമാനം ഇടിവ് ഇവിടെ സംഭവിച്ചിട്ടുണ്ട്.

വിതരണ നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ ഇന്ത്യ ആവർത്തിച്ച് ഒപെക്കിനോട് ആവശ്യപ്പെടുകയും ആഗോള എണ്ണവില കുതിച്ചുയരാൻ സഊദി സ്വമേധയാ വെട്ടിക്കുറയ്ക്കുകയും ചെയ്തതോടെയാണിത്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഇറക്കുമതിക്കാരും ഉപഭോക്താവുമായ ഇന്ത്യ, അതിന്റെ അസംസ്കൃത ആവശ്യങ്ങളിൽ 84 ശതമാനവും കയറ്റി അയയ്ക്കുകയും മിഡിൽ ഈസ്റ്റിനെ വളരെയധികം ആശ്രയിക്കുകയും ചെയ്യുന്നുണ്ട്.

Most Popular

error: