റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 223 കൊവിഡ് രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 6 രോഗികൾ മരണപ്പെടുകയും 345 പുതിയ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്.
നിലവിൽ 3,253 രോഗികളാണ് രാജ്യത്ത് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 567 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 6,573 ആയും വൈറസ് ബാധിതർ 382,752 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 223 രോഗികൾ രോഗ മുക്തി നേടിയതോടെ രോഗ മുക്തി നേടിയവരുടെ എണ്ണം 372,926 ആയും ഉയർന്നു.
സഊദിയിൽ ഇന്ന് 345 പുതിയ കൊവിഡ് കേസുകൾ, 223 രോഗമുക്തി, 6 മരണം
By Gulf1
341