റിയാദ്: സഊദിയിൽ ഏറെക്കാലം മുഅദ്ദിൻ ആയി ജോലി ചെയ്ത രാജ്യത്തെ ഏറ്റവും പ്രായമേറിയ മുഅദ്ദിൻ അന്തരിച്ചു. 118 വയസായിരുന്നു. അൽ അഫ്ലാജ് ഗവർണറേറ്റിലെ ബുദായിയ സെന്ററിലെ ബത്വീന മസ്ജിദിലെ മുഅദ്ദിൻ ആയിരുന്ന ശൈഖ് നാസ്വിർ ബിൻ അബ്ദുള്ളാഹ് അൽ ഹുലൈൽ ആണ് അന്തരിച്ചത്. എൻപത് വർഷത്തോളമാണ് ഇദ്ദേഹം ഈ പള്ളിയിൽ മുഅദ്ദിനായി സേവനം അനുഷ്ഠിച്ചത്. ഏറെകാലമായി അസുഖ ബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം.
വർഷങ്ങൾക്ക് മുമ്പ് തന്റെ 112 ആമത്തെ വയസിൽ അദ്ദേഹം മുഅദ്ദിൻ ജോലിയിൽ നിന്നും വിരമിച്ചിരുന്നു. അഫ്ലാജ് ഗവർണറേറ്റ് അഡ്മിനിസ്ട്രെഷനിൽ തന്നെ ഇദ്ദേഹത്തിന്റെ മുഅദ്ദിൻ കാലയളവ് 42 വർഷമായി ഔദ്യോഗികമായി രേഖപെടുത്തിയിട്ടുണ്ട്.
സഊദിയിലെ ഏറ്റവും പ്രായമേറിയ മുഅദ്ദിൻ ശൈഖ് നാസർ അന്തരിച്ചു
By Gulf1
329