Thursday, 12 September - 2024

തെരുവ് നായ്ക്കളുടെ കടിയേറ്റ് നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം; അന്വേഷണത്തിന് ഉത്തരവിട്ട് റിയാദ് ഗവർണർ

റിയാദ്: തെരുവുനായ്ക്കളുടെ കടിയേറ്റ് നാലു വയസ്സുകാരിക്ക് ദാരുണ മരണം. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമാണ് തെക്ക് പടിഞ്ഞാറൻ റിയാദിൽ നിന്ന് 25 കി.മീറ്റർ അകലെ അൽവാഷില ഗ്രാമത്തിൽ മനുഷ്യമനഃസാക്ഷി മരവിച്ച ദാരുണരംഗം അരങ്ങേറിയത്. പ്രകൃതിഭംഗി ആസ്വദിക്കാൻ പുറത്തിറങ്ങിയ കുടുംബത്തിലെ നാല് വയസ്സ് തികയാത്ത പെൺകുട്ടിയെ അഞ്ച് തെരുവ് നായകൾ കടിച്ചുകുടയുകയായിരുന്നു.

കുട്ടി ഇസ്തിറാഹയിൽനിന്ന് പുറത്തിറങ്ങിയത് രക്ഷിതാക്കൾ ശ്രദ്ധിച്ചിരുന്നില്ല. മാതാവ് തിരഞ്ഞപ്പോൾ കുട്ടിയെ അഞ്ച് നായകൾ കടിച്ചുവലിക്കുന്നതാണ് കണ്ടത്. മാതാവിന്റെ അലർച്ച കേട്ട് ഓടിക്കൂടിയ ആളുകൾ നായ്ക്കളെ ആട്ടിയോടിക്കുകയായിരുന്നു. രക്തത്തിൽ കുളിച്ചുകിടന്ന കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഏതാനും മണിക്കൂറുകൾക്കുള്ളിൽ മരണത്തിനു കീഴടങ്ങി.

സംഭവത്തിൽ റിയാദ് മേയർ ഫൈസൽ ബിൻ അബ്ദുൽഅസീസ് ബിൻ അയ്യാഫ് രാജകുമാരൻ അേേന്വഷണം പ്രഖ്യാപിച്ചു.
ഇതിനായി പ്രത്യേക സംഘത്തെ മേയർ നിയോഗിച്ചു. 72 മണിക്കൂറിനകം നാല് വയസ്സുകാരി കൊല്ലപ്പെടാനുള്ള കാരണവും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതെ തടയാനുമുള്ള പരിഹാരവും അടങ്ങുന്ന റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.

Most Popular

error: