മ്യാന്മറിലെ വിവേചനം അവസാനിപ്പിക്കാൻ നടപടി വേണം: സഊദി അറേബ്യ

0
295

റിയാദ്: മ്യാന്മറിലെ റോഹിങ്ക്യൻ മുസ്‌ലിം ന്യൂനപക്ഷത്തിെൻറ നേരെയുള്ള അക്രമം തടയാനും അവകാശങ്ങൾ നൽകാനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് സഊദി അറേബ്യ ആവശ്യപ്പെട്ടു. മ്യാന്മറിലെ സ്ഥിതിഗതികളെക്കുറിച്ച് യു.എൻ സ്പെഷൽ റിപ്പോർട്ടർ തോമസ് ആൻഡ്രോസുമായി യു.എന്നിലെ സഊദി പ്രതിനിധിയും മനുഷ്യാവകാശ മേധാവിയുമായ മുഹന്നദ് ബസ്റാവി മനുഷ്യാവകാശ സമിതിയിൽ നടത്തിയ സംഭാഷണത്തിനിടെയാണ് ഇക്കാര്യത്തിൽ അന്തരാഷ്ട്ര സമൂഹം നടപടികൾ കൈകൊള്ളണമെന്ന് ആവശ്യപ്പെട്ടത്.

മ്യാന്മറിലെ മുസ്‌ലിം ന്യൂനപക്ഷത്തിെൻറയും മറ്റു ന്യൂനപക്ഷങ്ങളുടെയും ദുരിതങ്ങൾ അതി ശ്രദ്ധയോടെയാണ് നോക്കി കാണുന്നത്. ന്യൂനപക്ഷങ്ങൾക്ക് അവരുടെ അവകാശങ്ങൾ വകവെച്ചു നൽകണം. അതിൽ വിവേചനമോ വംശീയ വർഗീകരണമോ ഉണ്ടാകാൻ പാടില്ല. അകാരണമായ അറസ്റ്റുകൾ, സിവിലിയൻമാർക്കെതിരെ അമിതമായ ബലപ്രയോഗം, കൊലപാതകങ്ങൾ എന്നിവ ഉൾപ്പെടെയുള്ള മനുഷ്യാവകാശ ലംഘനങ്ങളാണ് അവിടെ അരങ്ങേറുന്നതെന്നും ഉന്നയിച്ച സഊദി അറേബ്യ സംഭവങ്ങളിൽ അതീവ ദുഃഖവും രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here