Saturday, 27 July - 2024

മെയിന്റനൻസ്, ഓപ്പറേഷൻസ് മേഖലയിൽ ഉയർത്തിയ സഊദി വത്കരണം നിലവിൽ വന്നു

റിയാദ്: സഊദിയിൽ മെയിന്റനൻസ്, ഓപ്പറേഷൻസ് മേഖലയിൽ വർധിപ്പിച്ച സഊദിവൽക്കരണം ഇന്നു മുതൽ പ്രാബല്യത്തിലായി. സ്ഥാപനങ്ങളുടെ വലിപ്പത്തിനും നിതാഖാത്തിലെ വിഭാഗത്തിനും അനുസൃതമായി പാലിക്കേണ്ട സൗദിവൽക്കരണ അനുപാതത്തിൽ മൂന്നു ശതമാനം വർധനവാണ് വരുത്തിയിരിക്കുന്നത്.
കൂടുതൽ സഊദിവൽക്കരണം പാലിക്കാൻ മെയിന്റനൻസ്, ഓപ്പറേഷൻസ് മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. നിതാഖാത്ത് പ്രകാരം മെയിന്റനൻസ്, ഓപ്പറേഷൻസ് മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് കൂടുതൽ സഊദിവൽക്കരണം ബാധകമാക്കാനുള്ള മാനവശേഷി, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹിയാണ് പ്രഖ്യാപിച്ചത്. 


    ഓരോ മേഖലയിലും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് നിതാഖാത്ത് പ്രകാരം ബാധകമായ സഊദിവൽക്കരണ അനുപാതം പതിവായി പുനഃപരിശോധിക്കുന്നതിന്റെയും മെയിന്റനൻസ്, ഓപ്പറേഷൻസ് മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ സഊദിവൽക്കരണം നടപ്പാക്കാൻ നേരത്തെ പ്രഖ്യാപിച്ച തീരുമാനങ്ങൾക്ക് അനുസൃതമായുമാണ് ഇന്നു മുതൽ മെയിന്റനൻസ്, ഓപ്പറേഷൻസ് സ്ഥാപനങ്ങൾക്ക് ബാധകമായ സൗദിവൽക്കരണ അനുപാതം മൂന്നു ശതമാനം തോതിൽ വർധിപ്പിക്കുന്നത്.

Most Popular

error: