Sunday, 6 October - 2024

സഊദിയിൽ ഇന്ന് 348 പുതിയ കൊവിഡ് കേസുകൾ, 247 രോഗമുക്തി, 4 മരണം

റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 247 കൊവിഡ് രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 4 രോഗികൾ മരണപ്പെടുകയും 348 പുതിയ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്‌.

നിലവിൽ 3,137 രോഗികളാണ് രാജ്യത്ത് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 555 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.


ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 6,569 ആയും വൈറസ് ബാധിതർ 382,407 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 247 രോഗികൾ രോഗ മുക്തി നേടിയതോടെ രോഗ മുക്തി നേടിയവരുടെ എണ്ണം 372,703 ആയും ഉയർന്നു.

Most Popular

error: