റിയാദ്: ചില യൂറോപ്യൻ രാജ്യങ്ങൾ ഓക്‌സ്‌ഫോർഡ് ആസ്‌ത്രസെനിക വാക്‌സിന് താൽകാലിക നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ വിശദീകരണവുമായി സഊദി ആരോഗ്യ മന്ത്രാലയം. രാജ്യത്ത് വിതരണം ചെയ്യുന്ന വാക്‌സിനുകൾ മുഴുവൻ സുരക്ഷിതമാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഏതാനും ചില യൂറോപ്യൻ രാജ്യങ്ങളിൽ ഓക്‌സ്‌ഫോർഡ് ആസ്‌ത്രസെനിക വാക്‌സിൻ താൽക്കാലികമായി നിർത്തിവച്ചുവെങ്കിലും ചില രാജ്യങ്ങളിൽ വാക്‌സിന്റെ സുരക്ഷിതത്വം തെളിഞ്ഞതിനുശേഷം ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.
സഊദിയിലെ വാക്സിനുകൾ സുരക്ഷിതവും ഫലപ്രദവുമാണ്, ദൈവത്തിന് നന്ദിഎന്നും മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അൽ അബ്ദുൽ ആലി പാഞ്ഞു. വാക്സിൻ എടുത്ത നിരവധി കേസുകളിൽ രക്തം കട്ടപിടിച്ചതിനാൽ ഓക്സ്ഫോർഡ് വാക്സിൻ ഉപയോഗിക്കുന്നത് നിർത്തിവച്ചതായി വാർത്തകൾ പുറത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണ് ആരോഗ്യ മന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തിയത്.