Thursday, 19 September - 2024

നേമത്ത് ബി.ജെ.പിയെ തളയ്ക്കാന്‍ ഉമ്മന്‍ ചാണ്ടി?; സാധ്യത തള്ളാതെ കോണ്‍ഗ്രസ്

ന്യുഡല്‍ഹി: കഴിഞ്ഞ തവണ താമരവിരിഞ്ഞ നേമത്ത് ഇത്തവണ ആധിപത്യം ഉറപ്പിക്കാന്‍ ഉമ്മന്‍ചാണ്ടിയെ ഇവിടെ ഇറക്കാന്‍ കോണ്‍ഗ്രസില്‍ ആലോചന ശക്തമായി. മണ്ഡലം തിരിച്ചുപിടിക്കണമെന്ന ഹൈക്കമാന്‍ഡ് വെല്ലുവിളി ഏറ്റെടുക്കാന്‍ ഉമ്മന്‍ചാണ്ടി തയാറായെന്ന വാര്‍ത്തകള്‍ ഇതിനകം പുറത്തുവന്നു കഴിഞ്ഞു. എന്നാല്‍ ഇതിനെ ഉമ്മന്‍ ചാണ്ടി തള്ളിയെങ്കിലും രമേശ് ചെന്നിത്തലനിരാകരിച്ചില്ല.

പുതുപ്പള്ളി മാറി മത്സരിക്കാന്‍ വിമുഖത അറിയിച്ചെങ്കിലും സംസ്ഥാന നേതാവ് തന്നെ മത്സരിക്കണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദ്ദേശത്തിന് ഉമ്മന്‍ ചാണ്ടി വഴങ്ങിയെന്നാണ് സൂചന. അതേ സമയം കഴിഞ്ഞതവണ കോണ്‍ഗ്രസിന്റെ വോട്ടുകള്‍ പിടിച്ചാണ് ബി.ജെ.പി ഇവിടെ വിജയിച്ചതെന്ന ആരോപണം ഉയര്‍ന്നിരുന്നു. അങ്ങനെയെങ്കില്‍ പുതുപ്പള്ളിയില്‍ മകന്‍ ചാണ്ടി ഉമ്മനെ മത്സരിപ്പിക്കണമെന്നതാണ് ഉമ്മന്‍ചാണ്ടിയുടെ ആവശ്യം.

സോണിയാ ഗാന്ധിയുമായി നടത്തുന്ന നാളത്തെ കൂടിക്കാഴ്ചയില്‍ ഈ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉമ്മന്‍ചാണ്ടി നേമത്ത് എത്തിയേക്കും. ഇവിടെ സി.പി.എമ്മിലെ വി. ശിവന്‍കുട്ടിയാണ് സ്ഥാനാര്‍ഥി. നേരത്തെ ഇവിടെ നിന്നു വിജയിച്ചയാളാണ് വി.ശിവന്‍ കുട്ടി.

Most Popular

error: