ജില്ലാ സെക്രട്ടറിക്കും കുടുംബത്തിനുമെതിരെ മുദ്രാവാക്യം വിളിച്ച യുവാവ് മാപ്പപേക്ഷയുമായി സമൂഹ മാധ്യമങ്ങളിൽ

0
261

കുറ്റ്യാടി: കഴിഞ്ഞ ദിവസം കുറ്റ്യാടിയിൽ നടന്ന പ്രകടനത്തിൽ സി .പി .എം ജില്ലാ സെക്രട്ടറി പി. മോഹനനും, ഭാര്യ കെ .കെ ലതിക, ലതികയുടെ പിതാവ് പരേതനായ കെ. കെ കുഞ്ഞിചാത്തു എന്നിവർക്കുമെതിരെ മുദ്രാവാക്യം വിളിച്ച ആൾ മാപ്പപേക്ഷയുമായി സമൂഹമാധ്യമങ്ങളിൽ. വളരെ മോശമായ മുദ്രാവാക്യം ഉടൻ തന്നെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

കുറ്റിയാടി മണ്ഡലത്തിൽ സി .പി .എം സ്ഥാനാർത്ഥി തന്നെ വേണമെന്നാവശ്യപ്പെട്ടായിരുന്നു മേൽ കമ്മറ്റിയുടെ തീരുമാനത്തിനെതിരെ ഒരു വിഭാഗം സി പി എം പ്രവർത്തകർ പ്രകടനം നടത്തിയത്. പ്രകടനത്തിന്റെ പിൻ നിരയിൽനിന്നാണ് പി മോഹനൻ, ഭാര്യ മുൻ എം .എൽ. എ കെ .കെ ലതിക, ലതികയുടെ പിതാവ് പരേതനായ കെ. കെ കുഞ്ഞിചാത്തു എന്നിവരെ അധിക്ഷേപിക്കുന്ന മുദ്രാവാക്യം.

ഇത് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും ശക്തമായ പ്രതിഷേധം ഉയരുകയും ചെയ്തതിനിടയിലാണ് അത് വിളിച്ചു കൊടുത്ത പൂറത്തറയിലെ ഗിരീഷ് മാപ്പ് അഭ്യർത്ഥിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here