Sunday, 6 October - 2024

സഊദിയിൽ ഇനി പോലീസ് സ്‌റ്റേഷനിലേക്ക് പോകാനും അബ്ശിറിൽ അപ്പോയ്ന്റ്മെന്റ് എടുക്കണം

റിയാദ്: രാജ്യത്തെ പോലീസ് സ്റ്റേഷനുകളിലേക്ക് പോകുന്നവർ ഇനി മുതൽ അബഷിറിൽ അപ്പോയിന്റ്മെന്റ് മുൻകൂട്ടി എടുക്കണം. ഇതിനുള്ള സംവിധാനം പൊതു സുരക്ഷ വിഭാഗം ഉദ്ഘാടനം ചെയ്‌തു. രാജ്യത്തെ മുഴുവൻ പോലീസ് സ്റ്റേഷനകളിലേക്കും പോകാനായി മുൻകൂട്ടിയുള്ള അപ്പോയിന്റ്മെന്റ് ഇനി മുതൽ നിർബന്ധമാകും. സ്വദേശികൾക്കും വിദേശികൾക്കും ഇത് ബാധകമാണെന്ന് പബ്ലിക് സെക്യൂരിറ്റി വിഭാഗം അറിയിച്ചു.

ഉയർന്ന നിലവാരമുള്ള മാനദണ്ഡങ്ങൾക്കനുസൃതമായി പോലീസ് സ്റ്റേഷനുകളിൽ എത്തുന്ന ഗുണഭോക്താക്കളെ സ്വീകരിക്കാനും കൊറോണ വൈറസിനെതിരായ മുൻകരുതൽ നടപടികളും പ്രതിരോധ നടപടികളും കൈവരിക്കാനും ലക്ഷ്യമിട്ടാണ് നടപടി.

തങ്ങളുടെ അബഷിറിൽ കയറി അപ്പോയിന്റ്മെന്റിൽ സന്ദർശിക്കേണ്ട പോലീസ് സ്റ്റേഷനും സന്ദർശന ആവശ്യകതയും സമയവും തിയ്യതിയും സെലക്‌ട് ചെയ്‌താണ്‌ അപ്പോയിന്റ്മെന്റ് എടുക്കേണ്ടത്. നേരത്തെ ട്രാഫിക് വിഭാഗത്തൽ അപ്പോയിന്റ്മെന്റ് സംവിധാനം പ്രാബല്യത്തിലായിരുന്നു.

 

Most Popular

error: