റിയാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി സഊദി കിരിടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ടെലിഫോണില്‍ സംസാരിച്ചു. ഇന്ത്യയിലേക്ക് വൈകാതെ സന്ദര്‍ശനം നടത്തണമെന്ന് മോദി മുഹമ്മദ് ബിന്‍ സല്‍മാനോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 2019 ല്‍ ഉണ്ടാക്കിയ ഉഭയകക്ഷി സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സിലിന്റെ കാര്യങ്ങള്‍ ഇരുവരും വിലയിരുത്തി.
ഇന്ത്യ- സഊദി ബന്ധത്തിലെ ഉയര്‍ച്ചയില്‍ ഇരുവരും സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മില്‍ വ്യാപാരവും നിക്ഷേപവും വര്‍ധിപ്പിക്കുന്നതിന് മോദി താല്‍പര്യം അറിയിച്ചു. സഊദി നിക്ഷേപകര്‍ക്ക് ഇന്ത്യ ഒരുക്കുന്ന സാധ്യതകളും മോദി ചൂണ്ടിക്കാട്ടിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.