Saturday, 27 July - 2024

നമ്മള്‍ ഫലസ്തീന്‍- ഇസ്‌റാഈല്‍ പ്രശ്‌നം ചര്‍ച്ചചെയ്യുന്നില്ലേ…’: യു.കെ പാര്‍ലമെന്റില്‍ കര്‍ഷക സംവാദം നടത്തിയതില്‍ എന്ത് കുഴപ്പമെന്ന് ശശി തരൂര്‍

ന്യൂഡല്‍ഹി: യു.കെ പാര്‍ലമെന്റില്‍ ഇന്ത്യയിലെ കര്‍ഷക പ്രക്ഷോഭം വിഷയമാക്കി സംവാദം നടത്തിയതിനു പിന്നാലെ, കേന്ദ്ര സര്‍ക്കാര്‍ വിമര്‍ശിച്ചതിനെ എതിര്‍ത്ത് ശശി തരൂര്‍. ജനാധിപത്യത്തില്‍ അവര്‍ക്ക് വേണ്ടതെന്തും ചര്‍ച്ചചെയ്യാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് ശശി തരൂര്‍ പറഞ്ഞു.
‘നമ്മള്‍ ഇന്ത്യയില്‍ ചെയ്യുന്നതു പോലെ, ഫലസ്തീന്‍- ഇസ്‌റാഈല്‍ വിഷയം നമ്മള്‍ പണ്ടും ചര്‍ച്ചചെയ്യുന്നു, ഇപ്പോഴും ചര്‍ച്ചചെയ്യുന്നു. മറ്റേതൊരു രാജ്യത്തിന്റെയും ആഭ്യന്തര കാര്യം ഇവിടെ ചര്‍ച്ച ചെയ്യാറുണ്ട്. ബ്രിട്ടീഷ് പാര്‍ലമെന്റിനും ഇതേ അവകാശമുണ്ട്’- ശശി തരൂര്‍ പറഞ്ഞു.

‘തങ്ങളുടെ വാദം വ്യക്തമാക്കാനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ ജോലിയെ ഞാന്‍ വിമര്‍ശിക്കുന്നില്ല. എന്നാല്‍ ജനാധിപത്യത്തില്‍, അഭിപ്രായങ്ങളുടെ മറുവശവും കൂടി നമ്മള്‍ അംഗീകരിക്കണം. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ സ്വതന്ത്രമായി പറയാം’- ശശി തരൂര്‍.
വിവാദ കാര്‍ഷിക നിയമങ്ങള്‍ സംബന്ധിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ സംവാദം സംഘടിപ്പിച്ചതിനെ തുടര്‍ന്ന് ബ്രിട്ടീഷ് ഹൈക്കമ്മിഷണര്‍ക്ക് ഇന്ത്യ താക്കീത് നല്‍കിയിരുന്നു.

Most Popular

error: