Thursday, 10 October - 2024

ചർച്ചകൾ നീളുന്നതിനിടെ ആദ്യ ഘട്ട കോൺഗ്രസ്സ് സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പുറത്തു വിട്ടേക്കും

തിരുവനന്തപുരം: നീളുന്ന ചര്‍ച്ചകള്‍ക്കിടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഇന്ന് പുറത്തു വിട്ടേക്കുമെന്ന് സൂചന. സിറ്റിങ് എം.എല്‍.എമാരെ ഉള്‍പെടുത്തിയുള്ള സ്ഥാനാർഥി പട്ടികക്കതിരെ എതിർപ്പുകളും ഉയരുന്നുണ്ട് .ഇതിനിടെയാണ് ആദ്യ ഘട്ടം പുറത്തുവിടുമെന്ന സൂചനകൾ പുറത്ത് വരുന്നത്. വെള്ളിയാഴ്ച അവസാന വട്ട പട്ടിക പുറത്തുവിടാന്‍ സാധിക്കുമെന്നാണ് നേതൃത്വം കരുതുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സിറ്റിങ് എം.എല്‍.എമാര്‍ വീണ്ടും മത്സരിക്കുന്നതില്‍ സംസ്ഥാന ദേശീയ നേതൃത്വങ്ങള്‍ക്ക് യോജിപ്പുണ്ടെന്നാണ് യോജിപ്പുണ്ടെന്നാണ് റിപ്പോര്‍ട്ട്.കെ.പി.സി.സി ഇന്ന് വിളിച്ചു ചേർത്ത യോഗത്തിൽ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. അതേ സമയം സംസ്ഥാന നേതാക്കള്‍ വിളിച്ച യോഗം ചില എം.പിമാര്‍ ബഹിഷ്‌ക്കരിച്ചേക്കുമെന്നും വാർത്തകളുണ്ട്

Most Popular

error: