മുംബൈയിലെ സഊദി കോൺസുലേറ്റിൽ തിങ്കളാഴ്ച മുതൽ വിസ സ്റ്റാമ്പിങ് പുനഃരാരംഭിക്കും

0
999

മുംബൈ: കൊവിഡ് കാരണം നിർത്തി വെച്ച എല്ലാ ഇനം സഊദി വിസ സ്റ്റാമ്പിങ് പുനഃരാരംഭിക്കും മുംബൈ സൗദി കോൺസുലേറ്റ് ജനറൽ അറിയിച്ചു. ഈ മാസം 15 തിങ്കൾ മുതലാണ് മുംബൈ കോൺസുലേറ്റിൽ വിസ സ്റ്റാംബിംഗ് പുനരാരംഭിക്കുക.ഇത് സംബന്ധിച്ച് ആക്റ്റിംഗ് കോൺസുൽ ജനറൽ മാജിദ് ഫഹദ് അദോസരി ഒപ്പിട്ട സർക്കുലർ ട്രാവൽ ഏജൻസികൾക്ക് ലഭിച്ചു. ഡൽഹിയിലെ സൗദി എംബസിയിൽ വിസ സ്റ്റാംബിംഗ് നടപടികൾ നേരത്തെ പുനരാരംഭിച്ചിരുന്നു.

എന്നാൽ, വിസ സ്റ്റാമ്പിംഗ് പുനഃരാരംഭിച്ചത് സഊദിയിലേക്ക് നേരിട്ട് വിമാനയാത്ര നടത്താനുള്ള അനുമതിയല്ലെന്നും അനുവദിക്കപ്പെട്ട മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി മാത്രമേ സഊദിയിലേക്ക് പ്രവേശനാനുമതിയുണ്ടാകൂവെന്നും സര്‍ക്കുലറിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here