25 കുട്ടികൾക്ക് വിഷം കൊടുത്ത കിന്റർ ഗാർട്ടൻ അധ്യാപികയെ വധിച്ചു

0
3700

കുട്ടികൾക്കുള്ള ഭക്ഷണത്തിൽ മാരകമായ സോഡിയം നൈട്രേറ്റ് കലർത്തി നൽകുകയായിരുന്നു

ബെയ്ജിങ്: 25 വിദ്യാർഥികൾക്ക് വിഷം കൊടുത്ത നഴ്സറി സ്കൂൾ അധ്യാപികയെ വധിച്ചതായി മധ്യ ചൈനയിലെ കോടതി അറിയിച്ചു. കിന്റർ ഗാർട്ടൻ അധ്യാപികയായ വാങ് യൂൻസ് എന്ന നാൽപത് കാരിയുടെ വധശിക്ഷയാണ് നടപ്പാക്കിയത്. 2019 മാർച്ച് 27ന് മെങ്മെങ് കിന്റർ ഗാർട്ടനിലാണ് സംഭവം.

കുട്ടികൾക്കുള്ള ഭക്ഷണത്തിൽ മാരകമായ സോഡിയം നൈട്രേറ്റ് കലർത്തി നൽകുകയായിരുന്നു. സംഭവത്തിൽ പത്തുമാസത്തോളം ആശുപത്രിയിൽ കഴിഞ്ഞ ഒരു കുട്ടി മരിച്ചു. മറ്റുള്ളവർ സുഖം പ്രാപിച്ചു. ഹൈസ്‌കൂൾ പഠനം ഉപേക്ഷിച്ച വാങ് രണ്ടുവർഷം മുമ്പ് ഭർത്താവിനും വിഷം നൽകിയിരുന്നു.

നിസ്സാര പരിക്കുകളോടെ അദ്ദേഹം രക്ഷപ്പെട്ടു. ബോധപൂർവം ഉപദ്രവിച്ചതിന് വാങ്ങിനെ ആദ്യം ഒമ്പത് മാസത്തെ തടവിനാണ് ശിക്ഷിച്ചത്. പിന്നീട് വധശിക്ഷയാക്കി മാറ്റുകയായിരുന്നു. വാങ്ങിന്റെ അപ്പീൽ കോടതി തള്ളിയിരുന്നു.