ഞെട്ടിപ്പിക്കുന്ന ഇടിമിന്നൽ, മക്ക ക്ലോക്ക് ടവറിന്റെ ദൃശ്യം വൈറൽ

0
8848

മക്ക: വിശുദ്ധ മക്കയിൽ കനത്ത ഇടിയും മിന്നലും. കഴിഞ്ഞ ദിവസം മഴയോടൊപ്പം എത്തിയ കടുത്ത ഇടിമിന്നലിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ വൈറൽ. മക്ക ക്ലോക്ക് ടവറിലേക്ക് ഇറങ്ങുന്ന ഇടിമിന്നൽ ദൃശ്യങ്ങൾ ഫോട്ടോഗ്രാഫർ ഹമ്മദ് അൽ ഹുദാലിയാണ് പകർത്തിയത്. വിശുദ്ധ മക്കയുടെ മധ്യ, കിഴക്കൻ പ്രദേശങ്ങളിൽ മഴ പെയ്തിട്ടുണ്ട്.

ഇതിനിടയാണ് ശക്തമായ ഇടിമിന്നലും ഉണ്ടായത്. ഫോട്ടോഗ്രാഫർ ഹമ്മദ് അൽ ഹുദാലിയുടെ ക്യാമറകൾ ഒപ്പിയെടുത്ത ക്ലോക്ക് ടവറിൽ പതിച്ച മിന്നൽപ്പിണരുകളുടെ നിരവധി ഫോട്ടോകൾ അറബ് മീഡിയകളിൽ വൈറൽ ആയിട്ടുണ്ട്. മക്കയുടെ ആകാശത്തെ കണ്ണഞ്ചിപ്പിക്കും വിധം പ്രകാശിപ്പിക്കുന്ന മിന്നൽ ചിത്രങ്ങൾ ഏറെ ശ്രദ്ധയോടെയാണ് ഷെയർ ചെയ്യപ്പെടുന്നത്.