സഊദിയിൽ കൊവിഡ് വാക്സിൻ മൂന്നാമത്തെ ബൂസ്റ്റർ ഡോസ് ഉടൻ

0
6011

റിയാദ്: സഊദിയിൽ കൊവിഡ് വാക്സിൻ മൂന്നാമത്തെ ബൂസ്റ്റർ ഡോസ് ഉടൻ നൽകുമെന്ന് റിപ്പോർട്ട്. ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് കൊറോണ വൈറസിനെതിരായ പ്രതിരോധ കുത്തിവയ്പ്പുകളുടെ മൂന്നാമത്തെ ഡോസ് നൽകുമെന്ന് റിപ്പോർട്ട് ചെയ്തത്.

അവയവമാറ്റ ശസ്ത്രക്രിയയ്ക്കും ഡയാലിസിസ് രോഗികൾക്കും ആരോഗ്യ മന്ത്രാലയം കൊവിഡ് വാക്സിന്റെ മൂന്നാമത്തെ ഉത്തേജക ഡോസ് (ബൂസ്റ്റർ ഡോസ്) നൽകാൻ തുടങ്ങുമെന്ന് കേന്ദ്രങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ വിഭാഗം ഗ്രൂപ്പുകൾക്ക് മൂന്നാം ഡോസ് നൽകുന്നത് അടുത്ത മാസം ആദ്യം ആരംഭിക്കുമെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.