അമിത വേഗതയിൽ എത്തിയ കാർ ഇടിച്ചു നിന്നത് കെട്ടിടത്തിൽ കീഴ്ക്കാം തൂക്കായി എടുത്ത് വെച്ച പോലെ, എങ്ങനെ സംഭവിച്ചുവെന്ന് ആശ്ചര്യത്തോടെ കാഴ്ചക്കാർ

0
5125

റിയാദ്: മറ്റൊരു കാറിനെ മറികടക്കുന്നതിനിടെ അമിത വേഗതയിൽ എത്തിയ കാർ ഇടിച്ചു നിന്നത് കീഴ്ക്കാം തൂക്കായി. റിയാദിലെ അൽ മുറൂജ് പരിസരത്താണ് വിചിത്രവും ഏറെ ആശ്ചര്യവുമായ ട്രാഫിക് അപകടത്തിന് സാക്ഷ്യം വഹിച്ചത്. അമിതവേഗത്തിൽ വന്ന വാഹനം റോഡിന്റെ വശത്ത് നിർത്തിയിട്ടിരുന്ന മറ്റൊരു വാഹനത്തെ മറികടന്നപ്പോഴാണ് മൂക്ക് കുത്തി കീഴ്ക്കാം തൂക്കായി താഴേക്ക് പതിച്ചത്.

നിർത്തിയിട്ടിരിക്കുന്ന കാറിന്റെ മുൻവശത്ത് നിൽക്കുന്ന കാർ കെട്ടിടത്തിന്റെ ചുമരിൽ കീഴ്കാം തൂക്കായി ചാരി വെച്ചത് പോലെയാണ് വീഡിയോ ക്ലിപ്പിൽ നിന്ന് വ്യക്തമാകുന്നത്. ട്വിറ്ററിൽ ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടു. ഇത് എങ്ങനെ സംഭവിച്ചുവെന്നാണ് ആശ്ചര്യത്തോടെ അഭിപ്രായപ്പെട്ടു.

വീഡിയോ 👇

https://youtube.com/shorts/tiWGhVbo2YY?feature=share