ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിക്ക് 46 കോടിയോളം രൂപ സമ്മാനം

0
4765

അബുദാബി: ഇന്നലെ നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിക്ക് 46 കോടിയോളം രൂപ( 20 ദശലക്ഷം ദിർഹം) സമ്മാനം. പ്രിൻസ്  ലോലശ്ശേരി സെബാസ്റ്റ്യൻ എന്നയാൾക്കാണ് സമ്മാനം ലഭിച്ചതെന്ന് അധികൃതർ പറഞ്ഞു.

 തന്‍റെ വിജയത്തെക്കുറിച്ച് സുഹൃത്തുക്കളിൽ നിന്നാണ് ആദ്യം കേട്ടതെന്ന് പ്രിൻസ് പറഞ്ഞു. എങ്കിലും കേട്ടപാടെ വിശ്വസിച്ചില്ല. ഷോ അവതാരകരായ റിച്ചഡിൽ നിന്ന് ബൗച്രയിൽ നിന്നും ഫോൺ കോൾ ലഭിച്ചപ്പോഴാണ് ഉറപ്പിച്ചത്. എട്ട് വർഷമായി ഷാർജയിൽ താമസിക്കുന്ന പ്രിൻസ്  ഒക്‌ടോബർ 4-നാണ് ഭാഗ്യം കൊണ്ടുവന്ന 197281 എന്ന നമ്പറിലുള്ള ടിക്കറ്റ് വാങ്ങിയത്. സമ്മാനത്തുക തന്‍റെ പത്ത് സഹപ്രവർത്തകരുമായി പങ്കിടുമെന്ന് അറിയിച്ചു.