ഇൻഡിഗോ വിമാനങ്ങൾക്ക് യു എ ഇ വിലക്ക് ഏർപ്പെടുത്തി

0
3724

അബുദാബി: കുറഞ്ഞ നിരക്കിൽ യാത്ര ഒരുക്കിയിരുന്ന ഇൻഡിഗോ വിമാനത്തിന് യു എ ഇ ഒരാഴ്ചത്തെ വിലക്ക് ഏർപ്പെടുത്തി. ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്താത്ത യാത്രക്കാരനെ യു.എ.ഇയിലേക്ക് കൊണ്ടുവന്നതിനാണ് നടപടി. ഇതോടെ കേരളത്തിൽനിന്ന് യു.എ.ഇയിലേക്ക് ഇൻഡിഗോ വഴി ടിക്കറ്റെടുത്തവരുടെ യാത്ര പ്രതിസസന്ധിയിലായി.

യുഎഇയിലേക്ക് പറക്കുന്ന എല്ലാ യാത്രക്കാരും മൂന്ന് ടെസ്റ്റുകൾ നടത്തണംമെന്നതാണ് മാനദണ്ഡം. പുറപ്പെടൽ വിമാനത്താവളത്തിലെ ദ്രുത പരിശോധന ഉൾപ്പെടെയാണിത്. ഇതിൽ ഇൻഡിഗോ വീഴ്ച വരുത്തിയതയാണ് കണ്ടെത്തിയത്. ബിസിനസ് സ്റ്റാൻഡേർഡ് അനുസരിച്ച്, ഇൻഡിഗോയ്ക്ക് യുഎഇ അധികൃതരിൽ നിന്ന് ഒരാഴ്ചത്തെ വിലക്ക് ആണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ഓഗസ്റ്റ് 17 മുതൽ 24 വരെ ഇത് നീണ്ടുനിൽക്കും. ആഗസ്റ്റ് 17 ന് തീരുമാനം പ്രാബല്യത്തിൽ വന്നുവെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്തി. ഇതോടെ ഇൻഡിഗോയുടെ ദുബൈയിലേക്കുള്ള 11 നഗരങ്ങളുടെ ശക്തമായ ശൃംഖലയിലെ എല്ലാ വിമാനങ്ങളും റദ്ദാക്കുകയും ആയിരക്കണക്കിന് പേർ അവസാന നിമിഷം കുടുങ്ങുകയും ചെയ്തു. ഓഗസ്റ്റ് 24 മുതൽ യാത്രക്കാരെ വിമാനങ്ങളിൽ റീ ബുക്ക് ചെയ്യും അല്ലെങ്കിൽ പകരം മറ്റൊരു എയർലൈൻ ഉപയോഗിച്ച് യാത്ര ക്രമീകരിക്കേണ്ടി വരും.