ഖത്തറിൽ നിന്നും സഊദിയിലേക്കുള്ള ടാക്സി നിരക്കിലും ചൂഷണം, ഒറ്റ ട്രിപ്പിന് ഈടാക്കുന്നത് 4,500 റിയാൽ

0
3194

ദമാം: ഖത്തറിൽ നിന്ന് സഊദിയിലേക്ക് ഏറെ ആശ്വാമാകുന്ന ടാക്സി സർവ്വീസിലും ചൂഷണം നടക്കുന്നതായി പ്രവാസികൾ. വിവിധ കാരണങ്ങൾ ഉയർത്തിക്കാട്ടി ചാർജുകളിൽ വർധനവ് വരുത്തിയ ടാക്സി ഡ്രൈവർമാർ കൂടുതൽ ആളുകളെ കയറ്റിയിട്ടും ഉയർത്തിയ നിരക്കിൽ നിന്ന് ഒട്ടും കുറക്കാൻ മനസ്സ് വെക്കുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി. നല്ല നിലയിൽ മുന്നോട്ട് പോകുന്ന സർവ്വീസുകളിൽ ചില ഡ്രൈവർമാരുടെ പിടിവാശി പ്രവാസികൾക്ക് ഏറെ പ്രയാസമാണ് സൃഷ്ടിക്കുന്നത്.

കുറഞ്ഞ ആളുകൾ മാത്രമാണെന്ന് പറഞ്ഞു ഉയർന്ന നിരക്കിൽ ഡീൽ ഉറപ്പിച്ച ശേഷം അവസാന നിമിഷത്തിൽ അർജന്റായി ചിലരും കൂടി വരുന്നുണ്ടെന്നും അവരെക്കൂടി എടുത്തില്ലെങ്കിൽ നിങ്ങളെ പോലെ ദുരിതം അനുഭവിക്കുന്നവരല്ലേ എന്ന നിലയിലുള്ള കാര്യങ്ങൾ പറഞ്ഞു കയറ്റുകയും എന്നാൽ, ആളുകൾ അധികമായിട്ടും ഉറപ്പിച്ച തുകയിൽ നിന്ന് ഒട്ടും കുറക്കാനുള്ള മനസ്സ് വെക്കാതെയാണ് ചൂഷണം നടക്കുന്നതെന്ന് യാത്രക്കാർ പരാതിപ്പെടുന്നു.

നേരത്തെ ഖത്തറിൽ നിന്ന് ദമാമിലേക്ക് ഒരാളിൽ നിന്ന് 500 റിയാൽ ആയിരുന്നു വാങ്ങിയിരുന്നത്. ഖത്തറിലെ അതിർത്തിവരെ എത്തിക്കുന്നർക്ക് പണം നൽകണം എന്നുള്ള കാരണങ്ങൾ പറഞ്ഞാണ് ഈ നിരക്ക് ഈടാക്കിയിരുന്നത്. എന്നാൽ, പിന്നീട് ഈ സംവിധാനം തടസപ്പെട്ടപ്പോൾ ചില സർവ്വീസുകളിലെ ഡ്രൈവർമാർ വിസ സംഘടിപ്പിച്ച് ഖത്തറിലെത്തി ആളുകളെ കയറ്റി നേരിട്ട് സഊദിയിലേക്ക് എത്തിക്കുന്ന ഏർപ്പാട് തുടങ്ങി. കുറഞ്ഞ ആളുകളെ മാത്രമേ കയറ്റാൻ പാടുള്ളൂ എന്ന കാരണം പറഞ്ഞു ആദ്യം 850 റിയാൽ ആക്കി ഉയർത്തുകയും പിന്നീട് 750 എന്ന നിരക്കിലേക്ക് ടാക്സി ഡ്രൈവർമാർ എത്തിച്ചേരുകയുമായിരുന്നു.

എന്നാൽ, കഴിഞ്ഞ ദിവസം സഊദിയിൽ ഖത്തറിൽ നിന്നെത്തിയ ചിലർ ചില കാര്യങ്ങൾ ചൂണ്ടിക്കാടുകയുണ്ടായി. യാത്ര തുടങ്ങാൻ നേരത്ത് അൽപം കാത്തിരിക്കണമെന്നും അത്യാവശ്യമായി ഏതാനും പേർ കൂടി എത്തുന്നുവെന്നും അവരെക്കൂടി കൊണ്ട് പോകൽ അത്യാവശ്യമല്ലേ എന്നൊക്കെ പറഞ്ഞു അവരെയും വാഹനത്തിൽ കയറ്റി. ആറ് ആളുകളും അവരുടെ ലഗേജുകളും കൂടി ആയപ്പോൾ ഞെരിഞ്ഞമർന്നാണ് ഇവർ ലക്ഷ്യസ്ഥാനത്തെത്തിയത്. എന്നാൽ, ആളുകൾ കൂടിയില്ലേ അതിനാൽ ചാർജ് കുറക്കണമെന്ന് പറഞ്ഞപ്പോൾ അതൊന്നും പറഞ്ഞാൽ പറ്റില്ല എന്ന് പറഞ്ഞു ആറ് പേരിൽ നിന്ന് 750 റിയാൽ വീതം വാങ്ങുകയായിരുന്നു. അതായത് 450 കിലോമീറ്റർ ദൂരം ഓടിയതിന് ടാക്സി വാഹനങ്ങൾക്ക് ഒറ്റത്തവണ ലഭിക്കുന്നത് 4,500 റിയാൽ.

ഇത് അന്യായ തുകയാണെന്നും പലരും ദുരിതം സഹിച്ച് സഊദിയിൽ എത്തുന്നതിനാൽ സഊദി മണ്ണ് കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷത്തിൽ ഇതൊന്നും കാര്യമാക്കാതെ പോകുകയാണെന്നും പ്രവാസികളുടെ ഈ മനസ്ഥിതി തന്നെയാണ് മലയാളികളായ ചില ടാക്സി ഡ്രൈവർമാർ ചൂഷണം ചെയ്യുന്നതെന്നും ഈ സംഭവങ്ങൾക്ക് ഇരയായ സാമൂഹ്യ പ്രവർത്തകൻ പങ്ക് വെച്ചു.

ഇതും കൂടി വായിക്കുക

“മാലിദ്വീപിൽ ദുരിതത്തിനെതിരെ പ്രതികരിച്ച് പ്രവാസികൾ, അതിര് കടന്നപ്പോൾ കൂടുതൽ കർശനമാക്കി അധികൃതർ”

“സൗജന്യമായി ഇഖാമ പുതുക്കി തുടങ്ങി, നിലവിൽ പുതുങ്ങുന്നത് ഓഗസ്റ്റ് 31 വരെ”

“നാട്ടിലുള്ളവരുടെ ഇഖാമ, റീ എൻട്രി പുതുക്കിയോ എന്ന് എങ്ങനെ പരിശോധിക്കാം”

“സഊദിയിൽ സ്ഥാപനങ്ങൾക്ക് മുനിസിപ്പൽ ലൈസൻസ് പുതുക്കുന്നതിന് 72 തൊഴിലുകൾക്ക് പ്രൊഫഷണൽ ലൈസൻസ് നിർബന്ധം”