റിയാദ്: സഊദി തലസ്ഥാന നഗരിയായ റിയാദിൽ പിടിച്ചുപറി സംഘത്തെ അറസ്റ്റ് ചെയ്തു. 40 മുതൽ 50 വരെ വയസ്സ് പ്രായമുള്ള, ഇഖാമ നിയമ ലംഘകരായ മൂന്നു എത്യോപ്യക്കാരാണ് അറസ്റ്റിലായതെന്ന് റിയാദ് പോലീസ് വക്താവ് മേജർ ഖാലിദ് അൽകുറൈദിസ് അറിയിച്ചു. റിയാദിൽ വിവിധ ഡിസ്ട്രിക്ടുകളിൽ വെച്ച് വിദേശികളെ ആക്രമിച്ച് പണവും വിലപിടിച്ച വസ്തുക്കളും തട്ടിപ്പറിക്കുകയാണ് സംഘം ചെയ്തിരുന്നത്.
73,000 റിയാൽ ഇതേപോലെ തട്ടിപ്പറിച്ച് കൈക്കലാക്കിയതായി കണ്ടെത്തിയിട്ടുണ്ട്. നിയമ നടപടികൾക്ക് പ്രതികൾക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് വക്താവ് പറഞ്ഞു.




