ദമാം: കിഴക്കൻ സഊദിയിൽ നടത്തിയ റെയ്ഡിൽ വ്യാജ ടോണർ നിർമ്മാണകേന്ദ്രം കണ്ടെത്തി. വാണിജ്യ മന്ത്രാലയ സംഘത്തിന്റെ മേൽനോട്ടത്തിൽ നടത്തിയ റെയ്ഡിൽ വിദേശികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കിഴക്കൻ പ്രവിശ്യയിലെ രണ്ടു വീടുകൾ കേന്ദ്രീകരിച്ചാണ് നിയമ ലംഘകരായ വിദേശികൾ വ്യാജ ടോണറുകൾ നിർമിച്ചിരുന്നത്. വാണിജ്യ മന്ത്രാലയത്തിൽനിന്നും മറ്റു ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നുമുള്ള ലൈസൻസുകളില്ലാതെ പ്രവർത്തിച്ചിരുന്ന അനധികൃത സ്ഥാപനത്തിൽ പ്രശസ്തമായ കമ്പനികളുടെ പേരിലുള്ള ടോണറുകളാണ് ഇവിടെ നിന്ന് സംഘം ഒറിജിനൽ എന്ന വ്യാജേന നിർമിച്ചിരുന്നത്.
വ്യത്യസ്ത കമ്പനികളുടെ പേരിലുള്ള വിവിധ വലിപ്പങ്ങളിലുള്ള 5,000 ലേറെ ടോണറുകൾ, ടോണർ നിർമാണത്തിനും ടോണറുകളിൽ മഷി നിറക്കുന്നതിനും ഉപയോഗിക്കുന്ന ഉപകരണങ്ങൾ എന്നിവയും ഇവരുടെ പക്കൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ടോണർ നിർമാണ കേന്ദ്രത്തിൽ കണ്ടെത്തിയ വിദേശികളെ പോലീസിന് കൈമാറി. നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ കുറിച്ച് വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ ആപ്പ് വഴിയോ 1900 എന്ന നമ്പറിൽ കംപ്ലയിന്റ്‌സ് സെന്ററിൽ ബന്ധപ്പെട്ടോ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്യണമെന്ന് വാണിജ്യ മന്ത്രാലയം ആവശ്യപ്പെ




