സഊദിയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

0
1264

ദമാം: കിഴക്കൻ സഊദിയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. ആലപ്പുഴ ചെങ്ങന്നുർ കൊല്ലുകടവ് ചെറിയനാട് കുഴിയത്ത് വീട്ടിൽ പാപ്പി ജോസ് കനായത്തിൽ ആണ് ദമാമിൽ വെച്ച് മരണപ്പെട്ടത്. ഏഴ് വർഷമായി ദമാമിൽ ഒരു ഫാക്ടറി ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു.

താമസസ്ഥലത്ത് ഹൃദയ സ്തംഭനം ഉണ്ടായതിനെത്തുടർന്ന് തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജെസി ജോസ് ആണ് ഭാര്യ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധപ്പെട്ടവർ.