റിയാദ്: സഊദി അറേബ്യയിലെ തലസ്ഥാന നഗരത്തിൽ റോഡിൽ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് സംഘര്‍ഷത്തിലേര്‍പ്പെട്ട 12 വിദേശികൾ അറസ്റ്റിൽ. സിറിയൻ പൗരന്മാരാണ് പിടിയിലായ എല്ലാവരുമെന്ന് റിയാദ് പൊലീസ് അറിയിച്ചു. ഇവര്‍ അടിപിടിയുണ്ടാക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് പൊലീസ് ഇവരെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. പിടിയിലായവരുടെ ഫോട്ടോകളും അധികൃതർ പുറത്തുവിട്ടിട്ടുണ്ട്. അറസ്റ്റിന് ശേഷമുള്ള നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





