റിയാദിൽ ജനവാസ മേഖലയിൽ റോഡരുകിൽ സിംഹത്തെ കെട്ടിയിട്ട നിലയിൽ കണ്ടെത്തി, വീഡിയോ

0
3728

റിയാദ്: സഊദിയിലെ റിയാദിൽ ജനവാസ മേഖലയിൽ റോഡരുകിൽ സിംഹത്തെ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു. പുലർച്ചെയാണ് റോഡരുകിലെ തൂണില്‍ കെട്ടിയിട്ട നിലയില്‍ സിംഹത്തെ സമീപ വാസികൾ കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടർന്ന് അധികൃതർ സുരക്ഷിത സ്ഥാനത്തേക്ക് സിംഹത്തെ മാറ്റുകയായിരുന്നു.

റോഡ് സൈഡിലെ പോസ്റ്റുകളിലൊന്നിലായിരുന്നു ഇതിനെ ബന്ധിച്ചിരുന്നത്. സംഭവത്തിനു പിന്നിൽ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പരിസ്ഥിതി സുരക്ഷാസേന വക്താവ് മേജര്‍ റാഇദ് അല്‍മാലികി വ്യക്തമാക്കി. ഇത്തരം വന്യജീവികളെ വില്‍പന നടത്തുന്നത് പത്ത് വര്‍ഷം തടവോ 30 മില്യന്‍ റിയാല്‍ പിഴയോ ചിലപ്പോൾ രണ്ടും ഒരുമിച്ചോ ചുമത്തിയേക്കാവുന്ന കുട്ടാ കുറ്റകൃത്യമാണെന്നും അദ്ദേഹം പറഞ്ഞു.

വീഡിയോ