റിയാദ്: ഇനിയുള്ള 30 ദിവസങ്ങളിൽ ചില മേഖലകളിൽ ചൂട് കുത്തനെ ഉയരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കിഴക്കൻ സഊദി, നജ്‌റാൻ എന്നിവിടങ്ങളിലാണ് കടുത്ത ചൂട് അനുഭവപെപ്പടുകയെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം വക്താവ് ഹുസൈന്‍ അല്‍ഖഹ്താനി അറിയിച്ചു.
ശനിയാഴ്ച വരെ കിഴക്കന്‍ പ്രവിശ്യയില്‍ താപനില 50 ഡിഗ്രിയോടടുക്കും. ഈ വര്‍ഷത്തെ ചൂട് കാലത്ത് അതിശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്. കിഴക്കൻ പ്രവിശ്യയിലെ നഗരങ്ങളിൽ 50 ഡിഗ്രി ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്. ഇനി ബാക്കിയുള്ള 30 ദിവസം കൂടി കടുത്ത ചൂടുണ്ടാകും. വടക്കന്‍ പ്രവിശ്യയിലും മക്ക പ്രവിശ്യയുടെ കടലോരങ്ങളിലും തെക്കന്‍ പ്രവിശ്യയിലും ഈ വര്‍ഷം ശക്തമായ ചൂടനുഭവപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.




