ആടുജീവിതത്തിൽ ദുഷ്ടനായ കഫീലായി, പിന്നാലെ സഊദി അറേബ്യ വിലക്കിയെന്ന്, പ്രതികരണവുമായി ആട് ജീവിത നടൻ തലിബ് അൽ ബലൂഷി

0
3349

മസ്‌കറ്റ്: അടുത്തിടെ പുറത്തിറങ്ങിയ മലയാള സിനിമയായ ആട് ജീവിതത്തിൽ അഭിനയിച്ച ഒമാനി നടൻ താലിബ് അൽ ബലൂഷി, സഊദി അറേബ്യയിൽ പ്രവേശിക്കുന്നതിൽ നിന്ന് തനിക്ക് വിലക്കുണ്ടെന്ന സോഷ്യൽ മീഡിയ അഭ്യൂഹങ്ങൾ നിഷേധിച്ചു. ബ്ലെസി സംവിധാനം ചെയ്ത ഈ സിനിമ, ഒരു സഊദി കഫീലിനെ (സ്‌പോൺസർ) ക്രൂരമായ സ്വഭാവം കാണിക്കുന്നതായാണ് ആരോപണം. സഊദിയിൽ ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ സഊദി സ്പോൺസറുടെ സ്വഭാവം സഊദി പൗരന്മാരെ മോശമാക്കി ചിത്രീകരിച്ചെന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനിടെയാണ് വിലക്ക് ഏർപ്പെടുത്തിയെന്ന വാർത്തയും പുറത്ത് വന്നത്. എന്നാൽ, സഊദി വിലക്കിയെന്ന വാദം ഒമാനി നടൻ താലിബ് അൽ ബലൂഷി തളിയതായി മസ്കറ്റ് ഡൈയിലി റിപ്പോർട്ട് ചെയ്തു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ചിത്രത്തെ വിമർശിച്ച് സോഷ്യൽ മീഡിയയിൽ അടുത്തിടെ ചൂടേറിയ ചർച്ചകൾ നടന്നിരുന്നു.  സഊദി അറേബ്യയുടെ പ്രതിച്ഛായയെ വളച്ചൊടിക്കാനുള്ള ശ്രമമാണ് ചിത്രമെന്നാണ് ആളുകൾ പറയുന്നത്. ആടുജീവിതം സിനിമയിലെ ക്രൂരനായ കഫീലിനെ അവതരിപ്പിച്ച നടന് സഊദി വിലക്കേർപ്പെടുത്തി എന്നാരോപണം. ദുഷ്‌ടനായ സഊദി സ്പോൺസറെ ചിത്രീകരിച്ചതിനെതിരെ വിമർശനങ്ങൾ ഉയർന്നതിനെ തുടർന്ന് സഊദി അറേബ്യൻ സർക്കാർ ആ കഥാപാത്രത്തെ അവതരിപ്പിച്ച ഒമാനി നടൻ തലിബ് അൽ ബലൂഷിയെ (Omani actor Talib Al Balushi) രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയതായാണ് റിപ്പോർട്ട് വന്നിരുന്നത്.

സഊദിയിൽ ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ സഊദി സ്പോൺസറുടെ സ്വഭാവം സൗദി പൗരന്മാരെ മോശമാക്കി ചിത്രീകരിച്ചെന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. സഊദി അറേബ്യയിലെ മലയാളി കുടിയേറ്റക്കാരനായ വ്യക്തിയുടെ യഥാർത്ഥ കഥയെ ആസ്പദമാക്കി ബെന്യാമിൻ്റെ നിരൂപക പ്രശംസ നേടിയ മലയാളം നോവലിൽ നിന്നാണ് ‘ആടുജീവിതം’ രൂപപ്പെടുത്തിയിരിക്കുന്നത്. നജീബിന് അടിസ്ഥാന മനുഷ്യാവകാശങ്ങൾ നിഷേധിക്കുന്ന, തൻ്റെ തൊഴിലാളിയേക്കാൾ നന്നായി ഒട്ടകങ്ങളോടും ആടുകളോടും പെരുമാറുന്ന കരുണയില്ലാത്ത ഒരു മനുഷ്യനായാണ് സഊദി സ്പോൺസറുടെ കഥാപാത്രം ബ്ലെസി ചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നത്.

സഊദി അറേബ്യയുടെ പ്രതിച്ഛായയെ വികലമാക്കാനുള്ള ശ്രമമാണ് സിനിമയെന്ന് വിമർശിച്ച് സുൽത്താൻ അൽ നെഫായിയുടെ ‘എക്സ്’ പോസ്റ്റിന് പിന്നാലെയാണ് പ്രതിഷേധം ആരംഭിച്ചത്. “സിനിമ സത്യവുമായി പൊരുത്തപ്പെടുന്നില്ല. സഊദിയും ബദുവിനും ഏറ്റവും ഉദാരമതികളും കരുണയുള്ളവരും ധീരരുമായ ആളുകളാണ്,” പോസ്റ്റിൽ പറയുന്നു. ഈ പോസ്റ്റ് സഊദിയിലെ ഇന്ത്യക്കാരുടെ ജീവിത സാഹചര്യങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചയ്ക്ക് കാരണമായി. കൂടാതെ സിനിമയിലെ തൻ്റെ വേഷത്തിൻ്റെ പേരിൽ ശക്തമായ സൈബർ ആക്രമണവും നടന് നേരിടേണ്ടി വന്നു.

അതേസമയം, സിനിമ ഒരിക്കലും ഒരു വ്യക്തിയുടെയോ വംശത്തിൻ്റെയോ രാജ്യത്തിൻ്റെയോ വികാരത്തെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്ന് സംവിധായകൻ ബ്ലെസി ശനിയാഴ്ച ഫേസ്ബുക്കിൽ കുറിച്ചു. “പരുക്കനായ ഒരു വ്യക്തിയുടെ ഹൃദയത്തിൽ പോലും മനുഷ്യാത്മാവിൻ്റെ മഹത്വം ഉയർത്തിക്കാട്ടാൻ സിനിമ അശ്രാന്തമായി ശ്രമിച്ചു. ദിവസങ്ങൾ കഴിയുംതോറും നജീബിൻ്റെ ദൈവവിശ്വാസം ദൃഢമായി, ദൈവം ആദ്യം ഇബ്രാഹിം ഖാദ്രിയുടെ രൂപത്തിലും പിന്നീട് റോൾസ് റോയ്‌സിൽ വരുന്ന അറബ് വ്യക്തിയുടെ രൂപത്തിലും അവനിലേക്ക് വരുന്നു. ഈ സന്ദേശം സിനിമയിലുടനീളം നൽകാൻ ഞാൻ ശ്രമിച്ചു,” അദ്ദേഹം പറഞ്ഞു.

“തൻ്റെ വിലയേറിയ റോൾസ് റോയ്‌സിൽ നജീബിനെ രക്ഷിച്ചു കൊണ്ടുപോകുന്ന ദയാലുവായ മനുഷ്യൻ്റെ കഥാപാത്രത്തിലൂടെ അറബ് ജനതയുടെ അനുകമ്പയും സഹാനുഭൂതിയും ചിത്രീകരിക്കാൻ സിനിമ ശ്രദ്ധാപൂർവ്വം ശ്രമിച്ചു. നജീബിന് സഹായം കിട്ടുന്ന സ്ഥലത്തേക്ക് എത്തുംവരെ, അവനെ വെള്ളം കുടിപ്പിക്കാൻ പ്രേരിപ്പിക്കുകയും, തടങ്കൽ കേന്ദ്രത്തിലെ ആളുകൾ, അർബാബ് ഔട്ട്-പാസ് ചെക്ക് പോസ്റ്റ് എന്നിവയെല്ലാം ദയയുടെയും അനുകമ്പയുടെയും പ്രതീകങ്ങളായി ചിത്രീകരിക്കപ്പെടുന്നു,” എന്ന് ബ്ലെസിയുടെ പോസ്റ്റ് പറയുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക