റിയാദ്: സഊദിയിൽ അഴിമതി വിരുദ്ധ സമിതിയുടെ അന്വേഷണത്തിൽ വിവിധ മന്ത്രാലയ ഉദ്യോഗസ്ഥർ അടക്കം നിരവധി പേർ അറസ്റ്റിൽ. കൺട്രോൾ ആൻഡ് ആന്റി കറപ്ഷൻ അതോറിറ്റി നടത്തിയ 878 പരിശോധനകളിൽ അഴിമതി കണ്ടെത്തിയതിനെ തുടർന്ന് 461 പേർക്കെതിരെ നടത്തിയ അന്വേഷണത്തിലാണ് 207 പേരെ അറസ്റ്റ് ചെയ്തത്.
പ്രതിരോധം, ആഭ്യന്തരം, ദേശീയ ഗാർഡ്, ആരോഗ്യം, നീതിന്യായം, മുനിസിപ്പൽ, ഗ്രാമീണ കാര്യങ്ങൾ, പാർപ്പിടം, പരിസ്ഥിതി, വെള്ളം, കൃഷി, വിദ്യാഭ്യാസം, വാണിജ്യം, മാനവ വിഭവശേഷി, സാമൂഹിക വികസനം എന്നീ മന്ത്രാലയങ്ങളിലെ ജീവനക്കാർ ഉൾപ്പെടെ 207 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ സ്വദേശികളും വിദേശികളും ഉൾപ്പെടും.
കൈക്കൂലി, അധികാര ദുർവിനിയോഗം, അധികാര ദുർവിനിയോഗം, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങളിൽ അറസ്റ്റിലായവർക്ക് പങ്കുണ്ടെന്ന് തെളിഞ്ഞിട്ടുണ്ടെന്നും നിയമ നടപടികൾ പൂർത്തിയായി വരികയാണെന്നും അതോറിറ്റി സൂചിപ്പിച്ചു. പ്രതികളെ കോടതിയിലേക്ക് കൈമാറുന്നതിനുള്ള നടപടികൾ തുടർന്ന് വരികയാണ്.




