റിയാദ്: നല്ലൊരു പ്രയാസവും നാട്ടിലെ ജീവിതവും സ്വപ്നം കണ്ട് പ്രവാസത്ത് വിമാനമിറങ്ങിയ ഇന്ത്യക്കാരനെ തൊട്ടടുത്ത ദിവസം മരണം തട്ടിയെടുത്തു. ഝാർഖണ്ഡ് ജംഷഡ്പൂർ സ്വദേശി വസീം അക്തർ (26) ഈ സ്വപ്‌നങ്ങൾ പൊലിഞ്ഞ് മറ്റൊരു ലോകത്തേക്ക് യാത്രയായത്. വിമാനം ഇറങ്ങി തൊട്ടടുത്ത പിറ്റേന്ന് ഹൃദയാഘാതം എല്ലാം ഒറ്റനിമിഷം കൊണ്ട് കെടുത്തിക്കളഞ്ഞു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ജൂൺ 26 നാണ് വസീം അക്തർ സഊദിയിൽ ഇറങ്ങിയത്. അന്ന് തന്നെ ജോലി ചെയ്യേണ്ട കമ്പനിയിൽ റിപ്പോർട്ട് ചെയ്തു. എന്നാൽ പിറ്റേന്ന് മുതൽ ആളെ കാണാതായി. ദിവസങ്ങളോളം ജോലിക്കെത്താതായപ്പോൾ സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമായി കമ്പനിയധികൃതർ സഊദി പാസ്പോർട്ട് (ജവാസത്) ഡയറക്ടറേറ്റിൽ റിപ്പോർട്ട് ചെയ്തു. ആള് ഒളിച്ചോടിയെന്ന് (ഹുറൂബ്) രേഖപ്പെടുത്തുകയും ചെയ്തു.
ഇതേസമയം, റിയാദിലെത്തി എന്നതല്ലാതെ ഒരു വിവരവും വീട്ടുകാർക്ക് കിട്ടിയിരുന്നില്ല. ദിവസങ്ങൾക്ക് ശേഷം അവർ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിനും സഊദിയിലെ ഇന്ത്യൻ എംബസിക്കും പരാതി നൽകി. ഇതിനിടെയാണ് മലസ് മെട്രോ സ്റ്റേഷനോട് ചേർന്നുള്ള വെയിറ്റിങ് ഏരിയയിൽ ഒരു ഇന്ത്യക്കാരൻ മരിച്ച് കിടന്നെന്നും അയാളെ തിരിച്ചറിഞ്ഞ് നാട്ടിലറിയിക്കാൻ സഹായം വേണമെന്നും ആവശ്യപ്പെട്ട് മലസ് പൊലീസ് സ്റ്റേഷനിൽനിന്ന് സാമൂഹികപ്രവർത്തകനായ ശിഹാബ് കൊട്ടുകാടിന് വിളിവരുന്നത്.
ഇതോടെ അന്വേഷണം അങ്ങോട്ട് നീങ്ങി. ഒരു വിവരങ്ങളും ലഭിക്കാത്തത് മൂലം വിരലടയാള പരിശോധനയിലൂടെയാണ് പൊലീസ് ഇന്ത്യക്കാരനാണെന്ന് കണ്ടെത്തിയത്. ഇഖാമയോ മറ്റോ ഇല്ലാത്തതിനാൽ മറ്റുവിവരങ്ങളൊ ലഭ്യമാക്കാൻ കഴിഞ്ഞില്ല. തുടർന്ന് റിയാദ് എയർപോർട്ടിൽ ഇറങ്ങിയപ്പോൾ രേഖപ്പെടുത്തിയ എൻട്രി നമ്പറും വിവരങ്ങളും പൊലീസ് ശിഹാബിന് കൈമാറി. തുടർന്ന് പൊലീസ്, മെഡിക്കൽ റിപ്പോർട്ടുകളുമായി ശിഹാബ് റിയാദ് വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിലെത്തി. ഉദ്യോഗസ്ഥരോട് കാര്യം ബോധ്യപ്പെടുത്തി പൂർണവിവരങ്ങൾ തേടി.
വന്ന ദിവസവും പാസ്പോർട്ട് നമ്പറും ഉൾപ്പടെയുള്ള എല്ലാ വിവരങ്ങളും അവർ കൈമാറി. അതെല്ലാമായി എംബസിയിലെത്തി വസീമിെൻറ ജംഷഡ്പൂരിലെ വിവരങ്ങൾ ശേഖരിച്ചു. തുടർന്ന് റിയാദിലുള്ള ഝാർഖണ്ഡ് സ്വദേശിയായ സുഹൃത്ത് വഴി അന്വേഷിച്ചു. അയാളുടെ സഹോദരനായ ജംഷഡ്പൂരിലെ പ്രാദേശിക പത്രപ്രവർത്തകൻ വഴി വീട്ടിൽ വിവരമറിച്ചു. അപ്പോഴാണ് മരണവിവരം വീട്ടുകാർ അറിയുന്നത്. ശിഹാബിനെ ബന്ധപ്പെട്ട് കാര്യങ്ങളറിഞ്ഞിട്ടും വസീം മരിച്ചെന്ന് വിശ്വസിക്കാൻ വീട്ടുകാർ തയാറായില്ല.
മൃതദേഹം നാട്ടിലേക്ക് അയക്കുകയാണോ ഇവിടെ സംസ്കരിക്കുകയാണോ വേണ്ടതെന്ന കാര്യത്തിൽ തീരുമാനം അറിയിക്കണമെന്നും അതിനാവശ്യമായ രേഖകൾ കൈമാറണമെന്നും ആവശ്യപ്പെട്ടപ്പോൾ മരിച്ചത് വസീം തന്നെയാണോ എന്ന് അറിയേണ്ടതുണ്ടെന്ന് ഭാര്യയും രണ്ട് മക്കളും ഉൾപ്പെടെയുള്ള കുടുംബം ആവർത്തിച്ചു. തുടർന്ന് മൃതദേഹം തിരിച്ചറിയാൻ സഊദിയിലെ വിവിധ ഭാഗങ്ങളിലുള്ള വസീമിെൻറ ബന്ധുക്കൾ റിയാദിലെത്തി. ശുമൈസി ആശുപത്രിയിലെ മോർച്ചറിയിലുള്ള മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞ ശേഷമാണ് ബന്ധുക്കൾക്ക് മരിച്ചത് തങ്ങളുടെ വസീം തന്നെയാണെന്ന് ഉറപ്പായത്.
ഒറിജിനൽ പാസ്‌പോർട്ട് എവിടെയുണ്ടെന്ന് അറിയാഞ്ഞതിനാൽ എംബസി എമർജൻസി പാസ്പോർട്ട് നൽകി. പിന്നീട് നടപടിക്രമണങ്ങൾ പൂർത്തിയാക്കി വസീമിറ തൊഴിലുടമനൽകിയ വിമാന ടിക്കറ്റ് ഉൾപ്പടെയുള്ള എല്ലാ ചെലവിലും ഝാർഖണ്ഡ് വിമാനത്താവളത്തിലേക്കും തുടർന്ന് ആംബുലൻസിൽ സ്വദേശമായ റാഞ്ചിയിലേക്കും മൃതദേഹം എത്തിച്ചു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





