ജമ്മു: ജമ്മു കശ്മീരിലെ അനന്ത്നാഗിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ എട്ടു പേർ മരിച്ചു. ഒരു പുരുഷനും രണ്ട് സ്ത്രീകളും മൂന്നു കുട്ടികളുമാണ് മരിച്ചത്. മരിച്ചവരിൽ രണ്ടു പേർ പ്രായപൂർത്തിയാകാത്തവരാണ്.
അനന്ത്നാഗ് ജില്ലയിലെ ദക്സം ഏരിയായിലാണ് സംഭവം. കിഷ്ത്വാറിൽ നിന്ന് വന്നവരാണ് അപകടത്തിൽപ്പെട്ടത്. എട്ടംഗ സംഘം സഞ്ചരിച്ച ടാറ്റ സുമോ നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





